Sections

വിദ്യാഭ്യാസത്തിലെ നിർമ്മിത ബുദ്ധി-ത്രികക്ഷി പങ്കാളിത്തവുമായി കെഎസ് യുഎം സ്റ്റാർട്ടപ്പ് ഇല്യൂസിയ

Thursday, Sep 26, 2024
Reported By Admin
Illusya Labs team signs collaboration with CyberSquare and Hyperquestion to enhance education throug

കോഴിക്കോട്: വിദ്യാഭ്യാസത്തിൽ നിർമ്മിതബുദ്ധി ഏകോപിപ്പിച്ച് ഗുണമേന്മയും നിലവാരവുമുള്ള പാഠ്യപദ്ധതി സമൂഹത്തിലെ താഴെത്തട്ട് വരെയെത്തിക്കുന്നത് ലക്ഷ്യം വച്ച് കേരള സ്റ്റാർട്ടപ്പ് മിഷനിലെ കമ്പനിയായ ഇല്യൂസിയ ലാബ് യുകെ ആസ്ഥാനമായുള്ള സൈബർസ്ക്വയർ, ബംഗളുരു ആസ്ഥാനമായ ഹൈപ്പർക്വോഷ്യൻറ് എന്നിവരുമായി സഹകരണത്തിൽ ഏർപ്പെട്ടു. ഡൽഹിയിൽ നടന്ന രാജ്യത്തെ ഏറ്റവും വലിയ എഡ്യൂ ടെക് എക്സ്പോയായ ഡൈഡാക്കിൽ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.

ലോകത്തെ ആദ്യ മെറ്റാവേഴ്സ് ക്ലാസ്റൂം കോഴിക്കോട് സർക്കാർ ഹൈസ്കൂളിൽ സ്ഥാപിച്ച കമ്പനിയാണ് ഇല്യൂസിയാ ലാബ്. ഓഗ്മെൻറഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവ അധ്യയന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെറ്റാവേഴ്സ് ക്ലാസ്റൂം വികസിപ്പിച്ചെടുത്തത്. കോഴിക്കോട് ഗവ. സൈബർപാർക്കിലെ കെഎസ്യുഎം കാമ്പസിലാണ് ഇല്യൂസിയ പ്രവർത്തിക്കുന്നത്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഒരുപോലെ ലഭ്യമാക്കാൻ ഈ സഹകരണം വഴി സാധിക്കുമെന്ന് ഇല്യൂസിയുടെ സ്ഥാപകനും സിഇഒയുമായ നൗഫൽ പി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുകയാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളുടെ ശാക്തീകരണമാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിനാല് വർഷമായി എഡ്യു-ടെക് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് സൈബർസ്ക്വയർ. കമ്പനിയുടെ ലേണിംഗ് മാനേജ്മൻറ് സിസ്റ്റം വഴി രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്.വിദ്യാഭ്യാസ പ്രവൃത്തികളിൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ കമ്പനി കൂടിയാണിത്.

വിദ്യാർഥികൾക്ക് കൂടുതൽ രസകരമായ പഠനരീതികൾ മുന്നോട്ടു വയ്ക്കുന്ന കമ്പനിയാണ് ഹൈപ്പർക്വോഷ്യൻറ്. മിക്സഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് സാങ്കേതികവിദ്യ തുടങ്ങിയവയിൽ കൂടുതൽ വികസനപദ്ധതികൾ ഇവരുമായുള്ള സഹകരണത്തോടെ പ്രതീക്ഷിക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.