Sections

ഐ ഐ എച്ച് ആറും ഐസിഫോസും ധാരണാപത്രം ഒപ്പുവെച്ചു

Monday, Sep 09, 2024
Reported By Admin
ICFOSS and IIHR sign MoU for agricultural and horticultural research collaboration.

കേരള സർക്കാർ ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ വകുപ്പിനുകീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയർ - ഹാർഡ്വെയർ ഗവേഷണ സ്ഥാപനമായ ഐസിഫോസും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിലുള്ള ഹോർട്ടികൾച്ചറൽ രംഗത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചും സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ധാരണാപത്രം ഒപ്പുവെച്ചു. സ്വതന്ത്ര ഹാർഡ്വെയർ, ഐഒടി, കാലാവസ്ഥ നിരീക്ഷണം, എംൽ/എഐ തുടങ്ങിയ സാങ്കേതിക മേഖലയിലുള്ള ഐസിഫോസിന്റെ വൈദഗ്ധ്യവും കാർഷികമേഖലയിലുള്ള ഐഐഎച്ച്ആറിന്റെ വൈദഗ്ധ്യവും കാർഷിക/ഹോർട്ടികൾച്ചറൽ മേഖലയിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരസ്പര സഹകരണത്തിന് ധാരണയിൽ എത്തിച്ചേർന്നത്. ബെംഗളൂരുവിലെ ഐഐഎച്ച്ആർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഐഐഎച്ച്ആർ മേധാവി ഡോ. തുഷാർ കാന്തി ബെഹ്‌റയും ഐസിഫോസ് മേധാവി  ഡോ. സുനിൽ ടി ടി യും ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഐ ഐ എച്ച് ആർ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ഇ . ശ്രീനിവാസ റാവു, ഡോ. സെന്തിൽ കുമരൻ, ഡോ. ജി കരുണാകരൻ, ഡോ. ശ്രീധർ കുട്ടം, ഐസിഫോസ് മാനേജർ ജയകുമാർ കെ.എസ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.