- Trending Now:
മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി. 10 ശതമാനം സാമ്പത്തിക സംവരണത്തിന് ഇവരെയും ഉള്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. മതമില്ലാത്തതിന്റെ പേരില്‍ അവകാശം നിഷേധിക്കരുത്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ മതരഹിതരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ക്കാര്‍ നയവും മാനദണ്ഡങ്ങളും പുതുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണംകൊണ്ട് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുതെന്നു കോടതി ചൂണ്ടിക്കാട്ടി. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇത്തരത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.