- Trending Now:
രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി ജി അരുണ്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ഇഡിക്ക് അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു. കേസില്‍ റിസര്‍വ് ബാങ്കിനെ കോടതി കക്ഷി ചേര്‍ത്തു. കേസ് അടുത്തമാസം 15 ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് തോമസ് ഐസക്കിനെ സമന്‍സ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇഡി നല്‍കിയ നോട്ടീസ് അവ്യക്തമാണ്. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ നിലവില്‍ ഇഡിയുടെ കൈവശമുള്ളവയാണ്. നോട്ടീസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസില്‍ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയെ ഐസക്ക് സ്വാഗതം ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.