Sections

കേരളം മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടി: മന്ത്രി 

Sunday, Jul 02, 2023
Reported By admin
kerala

സ്വയം പര്യാപ്തത കൈവരിക്കാനുമാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഈ പദ്ധതി നടപ്പാക്കുന്നത്


മുട്ട ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തത നേടിയെന്ന്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ചില ഭക്ഷ്യവസ്തുക്കൾക്ക് മറ്റ്  സംസ്ഥാനങ്ങളെ ആശ്രയിക്കണ്ടി വരുന്ന നമുക്ക് മുട്ടയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണന്നും മന്ത്രി പറഞ്ഞു. കടമ്പനാട് കെആർകെപിഎം ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ  കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതിയുടെ  വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂൾ വിദ്യാർഥികളിൽ കോഴി വളർത്തൽ സംസ്‌കാരം വളർത്തിയെടുക്കാനും മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുമാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളിൽ കോഴിവളർത്തലിനുള്ള താല്പര്യം വർധിപ്പിച്ച് അവരിൽ സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തി കോഴി മുട്ട ഉൽപാദനം വർധിപ്പിക്കുക, കുട്ടികൾക്കാവശ്യമായ ഭക്ഷണത്തിൽ കോഴിമുട്ടയുടെ ലഭ്യത ഉറപ്പാക്കി അർപ്പണബോധവും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക, ഇതുവഴി കോഴിവളർത്തൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിന് കുഞ്ഞുകൈകളിൽ കോഴികുഞ്ഞ് പദ്ധതി ഉപകരിക്കുമെന്നും മണ്ഡലത്തിലെ മറ്റു സ്‌കൂളുകളിലും പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുമെന്നും അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചടങ്ങിൽ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, മണിയമ്മ മോഹൻ, എസ്.കെ. അനിൽകുമാർ, അഡ്വ. ഷൺമുഖൻ, സ്‌കൂൾ മാനേജർ ശ്രീലക്ഷ്മി പ്രിൻസിപ്പൽ എസ്. റാഫി, ഹെഡ്മിസ്ട്രസ് ആർ. സുജാത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.