Sections

കേരളത്തിൽ ആവശ്യക്കാരേറെ: വിപണി പിടിച്ച് ഹെയർ കളർ ഷാംപൂ

Wednesday, Mar 19, 2025
Reported By Admin
Kerala Sees Rising Demand for Easy-to-Use Hair Color Shampoos

കൊച്ചി: അനായാസം മുടിക്ക് നിറം പിടിപ്പിക്കാനാകുന്ന ഹെയർ കളർ ഷാംപുവിന് കേരളത്തിൽ ആവശ്യക്കാരേറുന്നു. മറ്റൊരാളുടെ സഹായമില്ലാതെ മുടിയ്ക്ക് സ്വയം നിറം നൽകാം എന്നതാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്.

ദക്ഷിണേന്ത്യയിലെ 500 കോടി രൂപയുടെ ഹെയർ കളർ ഷാംപൂ വ്യവസായത്തിൽ 72 കോടി രൂപയുടെ വിപണിയും കേരളത്തിലാണ്. മുടിയ്ക്ക് നിറം നൽകാനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളായ മൈലാഞ്ചി, മറ്റ് ഹെയർ കളറിംഗ് പൗഡറുകൾ തുടങ്ങിയവയേക്കാൾ ലളിതമായ ഉപയോഗരീതിയാണ് ഷാംപൂ അടിസ്ഥിതമായുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച സ്വീകര്യത നൽകുന്നത്.

ഓരോരുത്തരും തങ്ങളുടെ മുടിക്ക് നിറം നൽകാനായി നൂതനവും വ്യക്തിഗതവുമായുമുള്ള പരിഹാരങ്ങൾ തേടുന്നതിനാൽ ഹെയർ കളർ ഷാംപുവിന്റെ ആവശ്യകത വർധിച്ചു വരുന്നതായി ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പേഴ്സണൽ കെയർ മാർക്കറ്റിംഗ് വിഭാഗം മേധാവി നീരജ് സെൻഗുട്ടുവൻ പറഞ്ഞു. സ്ത്രീ- പുരുഷ ഭേദമന്യേ അഞ്ച് മിനിറ്റിനുള്ളിൽ മുടികൾക്ക് നിറം നൽകുന്ന ഗോദ്റെജ് സെൽഫി പാക്ക് രണ്ട് വിലയിൽ ലഭ്യമാണ്. നീളമുള്ള മുടിയുള്ളവർക്കായി 30 രൂപയുടെ ഷാംപുവും അല്ലാത്തവർക്ക് 15 രൂപയുടെ ഷാംപുവുമാണ് വിപണിയിലുള്ളത്. കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട ഉൽപ്പന്നം ഉപയോഗിക്കാൻ ഈ ഷാംപൂ ഉപഭോക്താക്കളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെയർ കളർ ഷാംപുവിന്റെ ഇന്ത്യയിലെ ആകെ വിപണിയുടെ 59 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണ്. പ്രതിവർഷം 28 ശതമാനം വളർച്ച കൈവരിക്കുന്നതിനാൽ ദക്ഷിണേന്ത്യൻ വിപണിയുടെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും വ്യവസായ വിദഗ്ധർ പ്രവചിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.