- Trending Now:
സ്വകാര്യ ഒടിടി പ്ലാറ്റ് ഫോമുകള്‍ ഒരുപാടുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനത്തില്‍ ഒടിടി സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സി സ്‌പേസ് എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ഒടിടി കേരളപ്പറവി ദിനമായ നവംബര്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങുക.സിനിമകള്‍ തിയേറ്ററില്‍ മാത്രമല്ല, വീടുകളില്‍ വലിയ സ്‌ക്രീനില്‍ വീട്ടുകാരൊത്ത് സിനിമ കാണുന്ന തലത്തിലേക്ക് ആസ്വാദനം മാറിയത് ഒടിടി ഫ്‌ളാറ്റ് ഫോമുകളുടെ വരവോടെയാണ്.
ഒടിടി ഭാവി മുന്നില്‍ കണ്ട് വിപണി പിടിക്കാന്‍ ഐക്യു വീഡിയോയുമായി എയര്‍ടെല്‍... Read More
തിയേറ്ററിൽ ഇറങ്ങുന്ന സിനിമ, എല്ലാ പ്രേക്ഷകരിലേക്കും എത്തുന്നതിന്റെ പകുതി വേഗത്തിൽ ഒടിടിയിലൂടെ ചിത്രം ഏവരും കാണാൻ തുടങ്ങി. കോവിഡ് മഹാമാരിക്ക് ശേഷം സിനിമകൾ ഒടിടിയിൽ പ്രദർശനം നടത്തുന്നതിൽ പലരും ആദ്യം എതിർപ്പ് പ്രകടിപ്പിച്ചവരിൽ നല്ലൊരു ശതമാനം ഇന്ന് ഒടിടിയുടെ ഗുണങ്ങൾ മനസിലാക്കി ആസ്വദിക്കുന്നുണ്ട്.ഒടിടി ചാനലുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് പരിപാടി കാണുന്ന പ്രേക്ഷകരുടെ താല്പര്യങ്ങൾക്ക് പൂർണ സ്വാതന്ത്രയം കൊടുക്കുന്നു എന്നതാണ്. ഉപഭോക്താവിന് ഏതു കണ്ടന്റ് വേണം, എന്നതിനനുസരിച്ചായിരികും ഒടിടിയിൽ കണ്ടന്റ് ഉണ്ടാകുക. എന്നാൽ ടെലിവിഷനിൽ നേരെ മറിച്ചാണ്. അവിടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒരു കൃത്യ സമയം പാലിച്ചുകൊണ്ടാണ് നടത്തുക. ഒടിടിയ്ക്ക് സംപ്രേഷണം ചെയ്യാൻ പ്രേത്യേകം സമയം എന്നൊന്നില്ല, എല്ലാം ഉപഭോക്താക്കളുടെ സമയം പോലെയിരിക്കും.
ലോകോത്തര സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകള്‍ ആസ്വദിക്കാനുള്ള സംവിധാനമാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KSFDC) ഒരുക്കുന്ന ഈ സംരംഭം. സാധാരണ തിയേറ്റര്‍ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒടിടിയിലേക്ക് എത്തുക. അതിനാല്‍ സി സ്‌പേസ് സംവിധാനം വരുന്നത് സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല. മാത്രമല്ല ഓരോ നിര്‍മ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുകയും ചെയ്യും. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തര്‍ദ്ദേശീയ പുരസ്‌ക്കാരം നേടിയതുമായ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കുമെന്നത് സ്വകാര്യ ഒ.ടി.ടി പ്ലാറ്റ് ഫോമുകളില്‍ നിന്ന് സി സ്‌പേസിനെ വ്യത്യസ്തമാക്കും.
എന്താണ് ഇ-റുപ്പി, പ്രവര്‍ത്തനം എങ്ങനെ, ഉപഭോക്താവിനുള്ള നേട്ടം എന്ത്; അറിയേണ്ടതെല്ലാം... Read More
ചിത്രാജ്ഞലി പാക്കേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ചിത്രീകരിച്ച സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്നും സര്‍ക്കാരിന്റെ ഒടിടിപ്ലാറ്റ് ഫോമിലേക്ക് സിനിമകള്‍ നല്‍കുന്നതിന് താല്‍പര്യം ക്ഷണിച്ച് കെ.എസ്.എഫ്.സി.സി കത്ത് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം 60 മുതല്‍ 70 വരെ ചലച്ചിത്രങ്ങളാണ് ചിത്രാജ്ഞലി പാക്കേജില്‍ ചിത്രീകരിക്കുന്നത്. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ കൈവശമുളള ദേശീയ, അന്തര്‍ദേശീയ, ഇന്ത്യന്‍ പനോരമ, ക്ലാസിക് ചിത്രങ്ങളുടെ പട്ടിക ശേഖരിച്ചുവരികയാണ്. നിയമ പ്രശ്‌നങ്ങളില്ലാത്തവ നിര്‍മാതാക്കളുടെ താല്‍പര്യം വാങ്ങിയശേഷം ഈ ചിത്രങ്ങള്‍ സി സ്‌പേസില്‍ അപ്ലോഡ് ചെയ്യും. കെ.എസ്.എഫ്.ഡി.സി വിവിധ വകുപ്പുകള്‍ക്കായി നിര്‍മിച്ച് നല്‍കിയ വീഡിയോകളും സി സ്‌പേസില്‍ ഉണ്ടായിരിക്കും. അടുത്ത അഞ്ച് മാസം കൊണ്ട് ഈ ചിത്രങ്ങളെല്ലാം ശേഖരിക്കും. ചുരുങ്ങിയത് 500 ചിത്രങ്ങളുമായിട്ടായിരിക്കും സി സ്‌പേസ് ഒടിടി പ്രവര്‍ത്തനം ആരംഭിക്കുക.
ഉപഭോക്താവിനെ ആശയക്കുഴപ്പത്തില്‍ ആക്കരുത് ബിസിനസ് തളരും ?
... Read More
പൊതുജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോം ഡൗണ്‍ലോഡ് ചെയ്യാം. താല്‍പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് സിനിമ കാണാം. ഒരു തവണ പണം നല്‍കിയ സിനിമ നിശ്ചിത സമയംവരെ സൗജന്യമായി കാണാം. താത്പര്യമുള്ള സിനിമ ഇഷ്ടമുള്ള സമയത്ത് പ്രേക്ഷകര്‍ക്ക് കാണാം എന്നതാണ് സി സ്‌പേസിന്റെ ഗുണം. പഴയകാല ചിത്രങ്ങളും സി സ്‌പേസിന്റെ ഭാഗമാകും. സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ 1 മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. സ്‌ക്രീനിങ് കമ്മറ്റിയുടെ അനുമതിക്ക് ശേഷമായിരിക്കും ഇവ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുക.സിനിമക്ക് പ്രേക്ഷകര്‍ ഉള്ളിടത്തോളം സി സ്‌പേസ് ഒടിടിയിലെ ചിത്രങ്ങളുടെ നിര്‍മാതാവിന് നിശ്ചിത വരുമാനം ലഭിക്കും എന്നത് വലിയ പ്രത്യേകതയാണ്.
Story highlights: The State government's over-the-top (OTT) platform to be launched on November 1 this year will be known as CSpace.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.