Sections

തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭകര്‍ക്ക് ഹെല്പ് ഡെസ്‌ക് സംവിധാനം

Monday, Jun 27, 2022
Reported By MANU KILIMANOOR

3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതി

 

2022 - 23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് 3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് തുടക്കമിടുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭകര്‍ക്കുള്ള കൈത്താങ്ങ് സഹായം ഉറപ്പാക്കുന്നതിനായുള്ള ഹെല്പ് ഡെസ്‌ക് സംവിധാനം അതാത് തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഈ ഹെല്പ് ഡെസ്‌കില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഇന്റെര്‍ണിന്റെ സേവനം പ്രയോജനപ്പെടുത്തുവാനും ഉദ്ദേശിക്കുന്നു.

2022 ജൂണ്‍ 27 അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക ദിനമായി ആചരിക്കുകയാണ് അതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക് സ്ഥാപിക്കുവാനും ആയതിന്റെ ഉത്ഘാടനം അതാതു തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ നിര്‍വഹിക്കുവാനും ഉദ്ദേശിക്കുന്നു. പ്രസ്തുത ഹെല്പ് ഡെസ്‌കിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ. എം. വി ഗോവിന്ദന്‍ മാസ്റ്ററും സൂക്ഷ്മ ചെറുകിട ഇട ത്തരം സംരംഭക ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവും നിര്‍വഹിച്ചു. 2022 ജൂണ്‍ മാസം 27 നു ഉച്ചയ്ക്ക് 12 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന പ്രസ്തുത ചടങ്ങിന് ബഹു. വട്ടിയൂര്‍ക്കാവ് നിയമസഭാംഗം ശ്രീ. വി. കെ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രൊഫെഷണല്‍ സഹായം ,നിരന്തര സഹായം ഉറപ്പാക്കാന്‍ സ്ഥിര സംവിധാനം.ഇതായിരിക്കും സംരംഭക ഹെല്പ് ഡെസ്‌ക്‌ന്റെ പ്രധാന ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.