Sections

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

Saturday, Oct 01, 2022
Reported By MANU KILIMANOOR

സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഐഎന്‍ടിയുസി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു


കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. നിയമവിരുദ്ധമായ ഡ്യൂട്ടികള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.

8 ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. 8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിക്കില്ലെന്നറിയിച്ചായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടന ടിഡിഎഫിന്റെ സമരപ്രഖ്യാപനം. പണിമുടക്കിനെ നേരിടാന്‍ ആദ്യം മുതലേ മാനേജ്‌മെന്റ് പദ്ധതികളൊരുക്കിയിരുന്നു. പണിമുടക്ക് കഴിഞ്ഞ് ആന്റണി രാജുവിന്റെ മുന്നറിയിപ്പ് തിരിച്ചെത്തുമ്പോള്‍ ജോലി ഉണ്ടാകുമോ എന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നായിരുന്നു .സര്‍വീസുകള്‍ മുടക്കം വരാതിരിക്കാനായി കാലാവധി കഴിഞ്ഞ പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍, കണ്ടക്ടര്‍മാരുടെ വിവരവും തേടിയിരുന്നു. പിന്നാലെയാണ് പണിമുടക്ക് പിന്‍വലിക്കുന്നതായി ടിഡിഎഫ് അറിയിച്ചത്. 12 മണിക്കൂര്‍ സ്‌പ്രെഡ് ഓവര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാത്തതും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും പരിഗണിച്ചും പണിമുടക്ക് പിന്‍വലിക്കുന്നുവെന്നാണ് വിശദീകരണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.