Sections

വിദ്യാര്‍ത്ഥികള്‍ക്ക് 2 രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തി കേരള സര്‍ക്കാര്‍

Tuesday, Nov 30, 2021
Reported By Admin
students

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കൗണ്ട് വഴി കുട്ടികള്‍ക്ക് ലഭ്യമാക്കും


കോവിഡ് ബാധ പ്രധാനമായും ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. കോവിഡ് ലോകമെമ്പാടും വ്യാപിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിച്ചിട്ടിരുന്നു. സ്‌കൂളുകള്‍ നീണ്ടനാളത്തെ അടച്ചിടലിനു ശേഷം ഇപ്പോള്‍ തുറന്നിരിക്കുകയാണ്. കോവിഡ് ഭീഷണി ഇപ്പോഴും നിലനിക്കുന്നുണ്ട് അത് കൊണ്ട് തന്നെ ഏറെ നിയന്ത്രണങ്ങളും മുന്‍കരുതലുകളും കൂടിയാണ് സ്‌കൂളുകള്‍ തുറക്കുന്നുണ്ട്.

അതിനാല്‍ വിദ്യാര്‍ത്ഥികളുടെ പരിരക്ഷ ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച ഇന്‍ഷുറന്‍സ് ആണ് വിദ്യ നിധി നിക്ഷേപ പദ്ധതി. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുകയും, ഈ പണം കൊണ്ട് തന്നെ ഭാവി പഠന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എന്ന വിധത്തില്‍ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്.

വിദ്യ നിധി നിക്ഷേപ പദ്ധതി പ്രകാരം 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാന്‍ സാധിക്കും. കൂടാതെ ഈ പദ്ധതിയില്‍ അംഗമാകുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് (മാതാവിന് മുന്‍ഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താന്‍ കഴിയുന്ന സ്പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് എന്ന പ്രത്യേകതയും കേരള ബാങ്ക് കൊടുക്കുന്നു.

രണ്ട് ലക്ഷം രൂപ വരെയുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഈ അക്കൗണ്ട് വഴി ലഭിക്കുമെന്നും, ഇതിന്റെ ആദ്യ പ്രീമിയം ബാങ്ക് തന്നെ നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചിട്ടുണ്ട്. സൗജന്യ സര്‍വീസ് ചാര്‍ജ്, സൗജന്യ എടിഎം കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യം തുടങ്ങിയവയാണ് കേരള ബാങ്ക് അക്കൗണ്ടിന്റെ പ്രത്യേകതകള്‍. കൂടാതെ സൗജന്യമായി എസ് എം എസ് സൗകര്യം, ആര്‍ടിജിഎസ്, ഡി ഡി ചാര്‍ജ്, ഐ എം പി എസ് എന്നീ സേവനങ്ങള്‍, വിദ്യാഭ്യാസ വായ്പയ്ക്ക് മുന്‍ഗണന എന്നിവയും ലഭിക്കും.

അതോടൊപ്പം സൗജന്യമായുള്ള ബാങ്ക് സര്‍വീസ് ചാര്‍ജ്, സൗജന്യ എടിഎം കാര്‍ഡ് സൗകര്യം, മൊബൈല്‍ ബാങ്കിംഗ് സൗകര്യം തുടങ്ങിയവയും ഈ അക്കൗണ്ടിന്റെ പ്രത്യേകതകള്‍ ആണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഈ അക്കൗണ്ട് വഴി കുട്ടികള്‍ക്ക് ലഭ്യമാക്കും. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞാലും ഈ അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യ നിധി നിക്ഷേപ പദ്ധതിയില്‍ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി മാതാവിന് ആയിരിക്കും കൂടുതല്‍ മുന്‍ഗണന ലഭിക്കുക. അതുകൊണ്ട് തന്നെ രക്ഷകര്‍ത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്തുവാന്‍ കഴിയുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് അക്കൗണ്ട് തുടങ്ങാനും അനുവാദം ഉണ്ട്. 

കോവിഡ് പോലെയുള്ള മഹാമാരിയില്‍ ലോകം സ്തംഭിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരംക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ കേരള സര്‍ക്കാര്‍ നല്‍കുന്ന നിരവധി ആനുകൂല്യങ്ങളുള്ള ഈ ഇന്‍ഷുറന്‍ പരിരക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്് ഉറപ്പ് വരുത്തേണ്ടത് സ്‌കൂളിന്റെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.