- Trending Now:
അറുപത് വയസ്സുകഴിഞ്ഞ 60,602 പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കും. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയില്‍നിന്ന് അനുവദി ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.ലൈഫ് മിഷന്‍ പദ്ധതിപ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേര്‍ന്നുവരു ന്ന പ്രദേശത്തും അതീവ ദുര്‍ഘടപ്രദേശത്തും വീട് വെക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് സഹായധനം ആറുലക്ഷം രൂപയായി ഏകീ കരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും തീരുമാനിച്ചു.കേരള കള്ള് വ്യവസായ തൊ ഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പള്പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
കെ.എസ്.ആര്‍.ടി.സി.യുടെ അടിയന്തര പ്രവര്‍ത്തന ചെലവുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യില്‍ നിന്നെടുക്കുന്ന 50 കോടി രൂപയുടെ തുടര്‍വായ്പ കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കും. ഇതിന് ആവശ്യമായ 3.5 കോടിരൂപയാണ് ഒഴിവാക്കുക.കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ നിലവിലുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി തുക കിഫ്ബി വഴി കണ്ടെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.