- Trending Now:
കൃഷി വകുപ്പ് വിഷരഹിത പച്ചക്കറി സംസ്ഥാനത്ത് ലഭ്യമാകണം എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.ഇതിലൂടെ സമൂഹത്തെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കും. ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി. ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതിനുള്ള കാര്‍ഷിക മുറകളും പരിമിതമായ ഇടങ്ങളില്‍ പോലും കൃഷിചെയ്യാനുമുള്ള സാങ്കേതിക പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ആവശ്യമായ വിത്തുകളും തൈകളും ജൈവ കീടനാശിനികളും നല്‍കും.
കൃഷിയിലേക്കുള്ള താല്പര്യം ജനിപ്പിക്കാനും കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കാനുമുള്ള വിവിധ പ്രചാരണ പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍, രാഷ്ട്രീയ-സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങളെയും പദ്ധതിയില്‍ പങ്കാളികളാക്കും. തരിശുഭൂമികള്‍ പരമാവധി കൃഷിയോഗ്യമാക്കും.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്കെല്ലാം കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം ലഭിക്കും. എല്ലാവിധ സാങ്കേതിക സഹായവും ലഭ്യമാക്കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാവും.10,000 കൃഷിക്കൂട്ടങ്ങള്‍ പുതുതായി രൂപീകരിക്കുന്നതില്‍ 80 ശതമാനം ഉല്‍പ്പാദന മേഖല കേന്ദ്രീകരിച്ചും 20 ശതമാനം വിപണന, മൂല്യവര്‍ദ്ധിത മേഖല കേന്ദ്രീകരിച്ചുമായിരിക്കും. ഒരോ കൂട്ടത്തിലും പത്ത് അംഗങ്ങള്‍ ഉണ്ടായിരിക്കും. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 10 കൂട്ടങ്ങളെങ്കിലും ഉണ്ടാവും. നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യ വിളകള്‍ അടിസ്ഥാനമാക്കിയാവും ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. സമ്മിശ്ര ഗ്രൂപ്പുകളും ആകാം. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍, പ്രവാസികള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, കുട്ടികള്‍ എന്നിവരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി അവരെ കൃഷിയിലേക്ക് സജ്ജരാക്കും 10 സെന്റു മുതല്‍ 2.5 ഏക്കര്‍ വരെ കൃഷി ഓരോ ഗ്രൂപ്പിനും ഉണ്ടാവും ഒറ്റക്കൊറ്റക്കും ഗ്രൂപ്പായും കൃഷി ചെയ്യാം. ഉത്പാദനം, സേവനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കും.
അതാത് സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍തല സമിതികള്‍ രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനം. തദ്ദേശ സ്ഥാപന തലവന്‍ ആയിരിക്കും സമിതി ചെയര്‍മാന്‍. ക്യാമ്പയിന്റെ പ്രചാരണം, ഏകോപനം വിലയിരുത്തല്‍ എന്നിവയ്ക്കും വിള നിര്‍ണ്ണയവും ഉത്പാദനവും വാര്‍ഡ്തലത്തില്‍ ക്രോഡീകരിച്ച് തദ്ദേശ തലത്തില്‍ തയാറാക്കാനും സമിതി മേല്‍നോട്ടം വഹിക്കും.
ഓരോ പഞ്ചായത്തിലും നഗരസഭയിലും ആവശ്യത്തിന് വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പദ്ധതിക്കായി പ്രവര്‍ത്തനകലണ്ടറും തയാറാക്കാം. കാര്‍ഷിക മേഖലയിലെ മൂല്യ വര്‍ധനവ് പ്രയോജനപ്പെടുത്തി കര്‍ഷകവരുമാനം വര്‍ദ്ധിപ്പിക്കുക, മണ്ണ് സമ്പുഷ്ടമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, കാര്‍ഷികമേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോര്‍ത്തിണക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. കാര്‍ഷിക കൂട്ടായ്മയിലൂടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുക എന്നതും മുഖ്യആകര്‍ഷണമാണ്. തനതായ കാര്‍ഷിക വിഭവങ്ങളെ സംരക്ഷിക്കാനും പദ്ധതി വഴി സാധിക്കും.
പാരിസ്ഥിക മേഖല ആധാരമാക്കിയുള്ള കൃഷിരീതിയും അതനുസരിച്ചുള്ള ബജറ്റിംഗുമാണ് നടപ്പാക്കുന്നത്. സമ്മിശ്രകൃഷിയും നവീന കൃഷിരീതികളും പദ്ധതിയില്‍ നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് പ്രാമുഖ്യം നല്‍കും. വിള ഇന്‍ഷുറന്‍സ് ആനുകൂല്യം മാനദണ്ഡം പാലിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും.പദ്ധതി നടപ്പായാല്‍ പ്രാദേശിക വിപണി ഉണര്‍ന്ന് പ്രവര്‍ത്തിക്കും. യന്ത്രവത്ക്കരണം ശക്തിപ്പെടുത്തുന്നതോടൊപ്പം അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നു.
വീട്ടുവളപ്പിലെ കൃഷിയും പുരയിട കൃഷിയും പരമാവധി പ്രോത്സാഹിപ്പിക്കും. മട്ടുപ്പാവ് കൃഷി, ഹൈടെക്ക് കൃഷി എന്നിവയും ഇതില്‍ ഉള്‍പ്പെടും. പ്രചാരണ ക്യാമ്പയിനുകള്‍, കൃഷി വണ്ടി, കാരണവര്‍ കൂട്ടായ്മകള്‍, കര്‍ഷക കോര്‍ണറുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവ പദ്ധതിക്കായി ഏകോപിപ്പിക്കും. അങ്കന്‍ വാടികളും വിദ്യാലങ്ങളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അറിവുകള്‍ പകരാന്‍ പ്രത്യേക കൃഷിപാഠങ്ങള്‍ ഉണ്ടാകും.എല്ലാ വ്യക്തികളിലും കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക അതിലൂടെ കേരളത്തിന്റെ കാര്‍ഷികാടിത്തറ ഉറപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.