Sections

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ കൃഷിദര്‍ശന്‍ പരിപാടിയുമായി സര്‍ക്കാര്‍| krishi darshan programme

Tuesday, Aug 16, 2022
Reported By admin
agri news

ജില്ലയിലെ കൃഷിദർശന പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥികൾ പൂർണ്ണ സമയവും പരിപാടിയിൽ കോഴ്‌സിന്റെ ഭാഗമായി പങ്കെടുക്കും.

 

സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിച്ച് കേരളത്തില്‍ ഉത്പാദനം വളര്‍ത്തി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യോത്പന്ന ഇറക്കുമതിയില്‍ നിന്ന് സംസ്ഥാനത്തെ പിന്നോട്ട് നീക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഈ പദ്ധതിയുടെ ഭാഗമായി
ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് വിവിധ കാർഷിക മേഖലകളിൽ കർഷകരോട് സംവദിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനായി 'കൃഷിദർശൻ' പരിപാടി നടത്തും.പരിപാടിയുടെ ഉദ്ഘാടനം 17ന് വൈകിട്ട് 4 മണിക്ക് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് 'കൃഷിദർശൻ' പരിപാടി നടത്തുന്നതെന്ന് കൃഷിമന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായാണ് കൃഷിദർശൻ ആസൂത്രണം ചെയ്തിരിക്കുന്നത്. കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക-ഭക്ഷ്യ ശാസ്ത്ര സാങ്കേതിക എക്‌സിബിഷൻ കൃഷിദർശന്റെ ഭാഗമായി അതാതു ബ്ലോക്കുകളിൽ ഉണ്ടാകും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം കൃഷി മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും.

കൂടാതെ ജില്ലയിലെ കാർഷിക മേഖലയിലെ സാധ്യതകൾ, ഞങ്ങളും കൃഷിയിലേക്ക്, കൃഷി കൂട്ടങ്ങളുടെ സ്ഥിതി, കാർഷിക പ്രശ്‌നങ്ങൾ, നടത്തിപ്പു പ്രശ്‌നങ്ങൾ എന്നിവ അവലോകനം നടത്തും. ജില്ലയിലെ കർഷകരെ മന്ത്രി നേരിട്ട് കേട്ട് പ്രശ്‌നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ വിലയിരുത്തും.

പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ 'ഞങ്ങളും കൃഷിയിലേക്ക് - ഗൃഹസന്ദർശനം', ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് 'ഭവനകൂട്ടായ്മ', കാർഷിക സാംസ്‌കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃക ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിക്കും. ഏറ്റവും നല്ല കാർഷിക കർമസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ ഏറ്റവും നല്ല ഹരിത സ്‌കൂൾ, മാധ്യമ റിപ്പോർട്ടിംഗ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക്, ഏറ്റവും നല്ല ഐ.എഫ്.എസ് ജൈവ പ്ലോട്ട്, ഏറ്റവും നല്ല പി.എ.സി.എസ് എന്നിവയ്ക്ക് പുരസ്‌കാരം നൽകും.

ജില്ലയിലെ കൃഷിദർശന പരിപാടിയുടെ അവസാന രണ്ടു ദിവസങ്ങളിലും കേരള കാർഷിക സർവകലാശാലയിലെ അവസാന വർഷ വിദ്യാർഥികൾ പൂർണ്ണ സമയവും പരിപാടിയിൽ കോഴ്‌സിന്റെ ഭാഗമായി പങ്കെടുക്കും. കൃഷിദർശൻ പരിപാടിയുടെ ഭാഗമായുള്ള മൂന്നു ദിവസത്തെ പ്രദർശനത്തിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും കേരള കാർഷിക സർവ്വകലാശാലയും മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.