Sections

ക്ഷീര കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കേരളസര്‍ക്കാരിന്റെ ക്ഷീരഗ്രാമം

Monday, Apr 18, 2022
Reported By admin
ksheera gramam

പദ്ധതിവഴി പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിലും ആനുപാതിക വര്‍ധനവ് ഉണ്ടായി.

 

കാര്‍ഷിക മേഖലയില്‍ പ്രാധാന്യമേറിയ സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം.ഇന്ന് വിള കൃഷിയെക്കാള്‍ കൂടുതല്‍ കന്നുകാലികളെ കാര്‍ഷിക അടിസ്ഥാനത്തില്‍ പരിപാലിക്കുന്നവരാണ് കൂടുതല്‍.അവയില്‍ പശുക്കളുടെ സാന്നിധ്യം വലിയ അളവിലുണ്ട്.അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള പ്രോത്സാഹന,സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ക്ഷീരഗ്രാമം. 

ക്ഷീരോല്പാദനത്തിന് കൂടുതല്‍ സാധ്യതയുളളതും ക്ഷീരവികസനത്തിന് അനുയോജ്യമായതുമായ പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. 2016-17 സാമ്പത്തികവര്‍ഷം മുതലാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയത്.2016-17 ല്‍ മൂന്ന് പഞ്ചായത്തുകളിലും, 2017-18 കാലഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളിലും തുടര്‍ന്നുളള രണ്ട് സാമ്പത്തികവര്‍ഷത്തില്‍ 10 പഞ്ചായത്തുകളില്‍ വീതവും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 25 പഞ്ചായത്തുകളിലുമായി ആകെ 53 പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി. 2021-22 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 10 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ വീതം ആകെ 500 ലക്ഷം രൂപ ക്ഷീരഗ്രാമം പദ്ധതിക്കായി ചെലവഴിച്ചു.ഈ പദ്ധതി മുഖേന ഇതുവരെ 5,833 കറവപ്പശുക്കളെയും 917 കിടാരികളെയും അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചു. 

പദ്ധതിവഴി പാലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിലും ആനുപാതിക വര്‍ധനവ് ഉണ്ടായി.ക്ഷീരമേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന പുതിയ സംരംഭകര്‍ക്കും നിലവിലുളള ക്ഷീരകര്‍ഷകര്‍ക്കും പ്രയോജനകരമായ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭകര്‍ക്ക് 2 പശു, 5 പശു ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, നിലവില്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് സാഹചര്യങ്ങള്‍ക്കനുസരിച്ച് പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, ഫാമുകള്‍ ആധിനുകവല്‍ക്കരിക്കുന്നതിനും, കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും, കറവയന്ത്രം വാങ്ങുന്നതിനും ധാതുലവണ മിശ്രിതം വാങ്ങുന്നതിനും ധനസഹായം നല്‍കിവരുന്നു. കൂടാതെ, പശുക്കള്‍ക്കൊപ്പം കിടാരികളെക്കൂടി വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന കോമ്പോസിറ്റ് ഡയറി യൂണിറ്റ് പദ്ധതിയും ക്ഷീരഗ്രാമം പദ്ധതിയുടെ ഒരു പ്രത്യേക ഘടകമാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.