- Trending Now:
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ എല്‍ദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വെള്ളിമെഡല്‍ നേടിയ അബ്ദുള്ള അബൂബക്കര്‍, എം. ശ്രീശങ്കര്‍, പി.ആര്‍. ശ്രീജേഷ്, ടെസ്സ ജോളി, ചെസ് ഒളിമ്പ്യാഡില്‍ മെഡല്‍ ജേതാവായ നിഹാല്‍ സരിന്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപവീതവും നല്‍കും. നേരിയവ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്‌സില്‍ ശ്രദ്ധേയ പങ്കാളിത്തം കാഴ്ചവെച്ച എസ്. എല്‍. നാരായണന് അഞ്ചുലക്ഷം രൂപ പാരിതോഷികമായി അനുവദിക്കാനും തീരുമാനിച്ചു. സ്‌പോര്‍ട്ട്‌സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളില്‍നിന്ന് നാലു ഒഴിവുകള്‍ നീക്കിവെ ച്ച് എല്‍ദോസ് പോള്‍, അബ്ദു ള്ള അബൂബക്കര്‍, എം. ശ്രീങ്കര്‍, ട്രെസ്സ ജോളി എന്നിവര്‍ക്ക് നിയമനം നല്‍കാനും തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.