- Trending Now:
എം എല്‍ എമാരും മന്ത്രിമാരും ശമ്പളം വര്‍ദ്ധനവിനായി മുറവിളി കൂട്ടുന്നു
സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം , അലവന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മിഷനായി മന്ത്രിസഭായോഗം നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
നിലവില്‍ മന്ത്രിമാര്‍ക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 97,429 രൂപയാണ് ലഭിക്കുന്നത്. എം.എല്‍.എമാര്‍ക്ക് വിവിധ അലവന്‍സുകളായി 70,000 രൂപ ലഭിക്കും. 2018ലാണ് ഇവരുടെ ശമ്പളം അവസാനമായി പരിഷ്‌കരിച്ചത്. നിത്യനിദാന ചെലവുകളിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. നിശ്ചിത ശമ്പളത്തുകയായി 2000 രൂപയ്ക്ക് പുറമേ മണ്ഡല അലവന്‍സായി 25,000 രൂപ, ടെലഫോണ്‍വാടക 11,000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4,000 രൂപ, അതിഥിസല്‍ക്കാരത്തിനും മറ്റുമായി 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിങ്ങനെയാണ് എം.എല്‍.എമാര്‍ക്ക് ഒരു മാസം 70,000 രൂപ ലഭിക്കുന്നത്.
മന്ത്രിമാര്‍ക്ക് ആനുകൂല്യങ്ങളെല്ലാം ചേര്‍ത്താണ് 97,429രൂപ. യാത്രയ്ക്ക് കിലോമീറ്ററിന് നിശ്ചിത തുക ബാറ്റയായി നല്‍കുന്നതുള്‍പ്പെടെ ഇതില്‍ വരും. ഇപ്പോഴത്തെ ഡീസല്‍വിലയും കൂടെയുള്ളവര്‍ക്ക് ചായ വാങ്ങി നല്‍കുന്നതുമുള്‍പ്പെടെ ചേര്‍ത്താല്‍ ഈ തുക ഒന്നിനും തികയില്ലെന്നാണ് മന്ത്രിമാരുടെ പരിഭവം. മണ്ഡലകാര്യങ്ങളുള്‍പ്പെടെ നോക്കേണ്ടത് ഇതില്‍ നിന്നാണ്. കൊവിഡ് കാലത്തെ സാലറി ചലഞ്ചിന്റെ ഭാഗമായി മന്ത്രിമാര്‍ക്കാണെങ്കില്‍ പതിനായിരം രൂപ ദുരിതാശ്വാസനിധിയിലേക്കും നല്‍കണം. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇപ്പോഴൊരു വര്‍ദ്ധന അനിവാര്യമാണോയെന്ന വിമര്‍ശനവുമുയരുന്നുണ്ട്.
എം.എല്‍.എമാരുടെ ആനുകൂല്യങ്ങള്‍:
മന്ത്രിമാര്‍ക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.