- Trending Now:
കോവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം സ്ത്രീ പ്രവാസികളും ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വനിതാമിത്രം വായ്പ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഏകദേശം 10ലേറെ അപേക്ഷകളില്‍ നടപടികളുമായി ഈ വായ്പ പദ്ധതി ജനപ്രിയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞു.പദ്ധതി പ്രഖ്യാപനത്തിനു ശേഷം 200ലേറെ അപേക്ഷകളെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.എന്താണ് ഈ വനിതാമിത്രം വായ്പയുടെ പ്രത്യേകതകളെന്ന് നോക്കാം.
വെറും നാല് ശതമാനം പലിശയ്ക്ക് ഇനി വായ്പ; പുതിയ പദ്ധതിയുമായി ബാങ്കുകള്‍
... Read More
നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പ നൽകുന്നു. നടപ്പുവർഷം 1000 വായ്പകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
തൊഴില്‍രഹിതരായ വനിതകള്‍ക്ക് വ്യക്തിഗത വായ്പ... Read More
വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശനിരക്കിലുള്ള വായ്പയ്ക്ക് ആദ്യ നാലുവർഷം നോർക്ക റൂട്ട്സിന്റെ മൂന്ന് ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശനിരക്കിൽ വനിതാസംരംഭകർക്ക് വായ്പ ലഭിക്കുമെന്നതാണ് വനിതാമിത്ര പദ്ധതിയുടെ സവിശേഷത. വനിതാവികസന കോർപ്പറേഷന്റെ www.kswdc.org വഴി അപേക്ഷിക്കാം.
വായ്പയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭ്യമാണ്.
മത്സ്യ തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍ക്ക് 5 ലക്ഷം രൂപ വരെ വായ്പ: അപേക്ഷ ക്ഷണിച്ചു... Read More
നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാമിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൻഡിപിആർഇഎം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്.1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.