Sections

സൗജന്യ ഓണക്കിറ്റിന് 220 കോടി അനുവദിച്ചു

Tuesday, Aug 02, 2022
Reported By MANU KILIMANOOR
free Onam food kits

220 കോടി ഉൾപ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ 220 കോടി ഉൾപ്പെടെ 400 കോടി രൂപ സപ്ലൈകോയ്ക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വർഷം വിപണി ഇടപെടലിനായാണ് ബാക്കി 180 കോടി രൂപ.

തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ അടങ്ങിയ ഒരു കിറ്റിന്റെ വില 434 രൂപയാണ്. ലോഡിങ്, കടത്തുകൂലി തുടങ്ങിയതിനുള്ള ചെലവായി 13 രൂപ (3%) കൂടി ചേർത്ത് ആകെ വില 447 രൂപ. റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ നൽകാൻ തുക നീക്കിവച്ചിട്ടില്ല. മുൻപു കിറ്റുകൾ വിതരണം ചെയ്ത വകയിൽ കുടിശികയായ കമ്മിഷൻ നൽകുന്നതു സംബന്ധിച്ചും ഉത്തരവിറക്കിയില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.