Sections

ഭക്ഷ്യസംസ്കരണ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരളം സജ്ജം: കെഎസ്ഐഡിസി

Sunday, Sep 01, 2024
Reported By Admin
Kerala food processing industry overview highlighting rich agricultural resources and investment opp

ഭക്ഷ്യസംസ്കരണ ബോർഡ് രൂപീകരിക്കാനും ആഗോള ഭക്ഷ്യമേളകൾ നടത്താനും നിർദേശം


കൊച്ചി: സമൃദ്ധമായ കാർഷിക വിഭവങ്ങൾ, നൈപുണ്യമുള്ള തൊഴിലാളികൾ, മികച്ച സാംസ്കാരിക പശ്ചാത്തലം എന്നിവയാൽ സമ്പന്നമായ കേരളത്തിൽ ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് ഏറ്റവും അനുയോജ്യ ആവാസ വ്യവസ്ഥയാണുള്ളതെന്ന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻറെ (കെഎസ്ഐഡിസി) പഠനം. ആഭ്യന്തരവും ആഗോളവുമായ വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് പറയുന്നു.

മികച്ച ഗുണമേന്മയുള്ള മൂല്യവർദ്ധന ഉത്പന്നങ്ങളുടെ കയറ്റുമതി, തൊഴിലവസരം സൃഷ്ടിക്കൽ എന്നിവയിൽ ധാരാളം സാധ്യതകളുള്ള ഭക്ഷ്യ സംസ്കരണ രംഗത്തെ മുൻഗണനാ മേഖലയായി സംസ്ഥാന സർക്കാർ കണക്കാക്കിയിട്ടുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് കേരളം അനുയോജ്യ സ്ഥലമാണ്. നവീന സാങ്കേതിക വിദ്യ, സുസ്ഥിര മാർഗങ്ങൾ, മൂല്യവർദ്ധന എന്നിവയിലൂടെ ഈ രംഗത്ത് ദീർഘകാല വളർച്ച സാധ്യമാണെന്നും പഠനം പറയുന്നു.

മേഖലയ്ക്ക് കൂടുത ഊർജ്ജം പകരുന്നതിനായി ഭക്ഷ്യ സംസ്കരണ വികസന ബോർഡ് രൂപീകരിക്കുന്നതടക്കമുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് റിപ്പോർട്ടിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിപണി പ്രവണതകൾ, അവസരങ്ങൾ എന്നിവ അതിവേഗം ലഭ്യമാക്കുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

ബ്രാൻഡിംഗ്, വിപണി ബന്ധങ്ങൾ എന്നിവ ശക്തമാക്കുന്നതിന് സംസ്ഥാനം അതിൻറെ തനത് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ആഭ്യന്തര-അന്തർദേശീയ തലത്തിൽ ഭക്ഷ്യമേളകളും എക്സ്പോകളും സംഘടിപ്പിക്കണം.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ വിപണി 2025 എത്തുമ്പോൾ 15.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ച് 535 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വളർച്ചയി ഗണ്യമായ സംഭാവന ന കുന്നതിന് കേരളത്തിൻറെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജൈവ, പോഷകഗുണമുള്ള ഭക്ഷണങ്ങൾ, റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് ഉത്പന്നങ്ങൾ എന്നിവയിലേയ്ക്ക് ഉപഭോക്താക്കളുടെ മുൻഗണന മാറുന്നതിനാൽ ഈ സാധ്യത പ്രയോജനപ്പെടുത്താൻ കേരളം തീർത്തും അനുയോജ്യമാണ്.

വൈവിധ്യമാർന്ന വിളകളാ സമ്പന്നമാണ് കേരളം. ഏലം, വാനില, ജാതിക്ക എന്നിവയുടെ ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനമാണുള്ളത്. ചക്ക, മരിച്ചീനി, കൊക്കോ, തേങ്ങ, കുരുമുളക്, കാപ്പി എന്നിവയിൽ രണ്ടാം സ്ഥാനവും തേയില ഉത്പാദനത്തിൽ നാലാം സ്ഥാനവുമുണ്ട്. കൂടാതെ സമുദ്രോത്പന്നങ്ങളുടെയും കയർ ഉത്പന്നങ്ങളുടെയും മുൻനിര നിർമ്മാണവുമുണ്ട്. മാത്രവുമല്ല വിവിധ ഇനത്തിലുള്ള കാർഷിക, ഭക്ഷ്യ ഉത്പന്നങ്ങൾക്കായി 20 - തിലധികം ജിഐ ടാഗുകളുമുണ്ട്. കേരളത്തിൻറെ നേന്ത്ര പ്പഴം പ്രസിദ്ധമാണ്. ഇന്ത്യയിലെ 75 ശതമാനം യൂറോപ്യൻ യൂണിയൻ അംഗീകൃത സീഫുഡ് യൂണിറ്റുകളുടെയും ആസ്ഥാനം കൂടിയാണ് സംസ്ഥാനം.

ഇത്തരം വസ്തുക്കളുടെ പിൻബലം ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് കരുത്തുറ്റ അടിത്തറ ന കാൻ പര്യാപ്തമാണ്. കേരളത്തിൻറെ പാരമ്പരാഗത പാചകത്തനിമയും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമെന്ന പേരും ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് ശക്തമായ പിൻബലം നൽകുന്നു.

സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മുൻഗണനാ മേഖലയായി ഭക്ഷ്യ സംസ്കരണത്തെ സർക്കാർ കണക്കാക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽ കുന്നതിന് ഇതിലൂടെ സാധിക്കും.

ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ എളുപ്പത്തിലാക്കിയതായി മന്ത്രി പറഞ്ഞു. ഇൻറർനെറ്റ് ഓഫ് തിംഗ്സ്, (ഐഒടി), ആർട്ടിഫിഷ്യ ഇൻറലിജൻസ്, അഡിറ്റീവ് മാനുഫാക്ചറിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കാര്യക്ഷമത, ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ വർദ്ധിപ്പിച്ച് ഈ വ്യവസായത്തെ മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രണ്ട് മെഗാ ഫുഡ് പാർക്കുകളും ഒരു സുഗന്ധവ്യഞ്ജന പാർക്കും ഭക്ഷ്യ സംസ്കരണ വ്യവസായത്തിന് വേണ്ട സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിന് സജ്ജമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലെ സ്പൈസസ് പാർക്ക്, കോഴിക്കോടുള്ള കോക്കനട്ട് പ്രോസസിംഗ് ക്ലസ്റ്റർ, എറണാകുളത്ത് പൈനാപ്പിൾ പ്രോസസിംഗ് ക്ലസ്റ്റർ, കൊല്ലത്ത് കശുവണ്ടി സംസ്കരണ ക്ലസ്റ്റർ എന്നിവ വരാനിരിക്കുന്ന പദ്ധതികളിൽ ചിലതാണ്.

കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, ഉത്പന്ന സംഭരണം മെച്ചപ്പെടുത്ത , തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കൽ, ഭൂമി ലഭ്യത, ഗുണനിലവാരത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിങ്ങനെയുള്ള വിതരണ ശൃംഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകൾ നടത്തിവരുന്നതായും റിപ്പോർട്ട് പരാമർശിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.