Sections

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ സ്ഥാപിക്കും ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയിൽ കൊച്ചിയിൽ

Saturday, Aug 24, 2024
Reported By Admin
Minister P. Rajeev announcing Kerala’s first Robotics Park in Thrissur at the Robotics Round Table C

കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ തുടങ്ങുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്താണ് റോബോട്ടിക് പാർക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ (കെഎസ്ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിൾ സമ്മേളനത്തിൻറെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോൾഗാട്ടി ഗ്രാൻറ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി 12 വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം.

നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്സ് പാർക്ക് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാർക്കിലെ റോബോ ലാൻഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികൾ അവിടെയുണ്ടാകും. വ്യവസായ വകുപ്പിൻറെ പിന്തുണയും കൂടുത ഇൻസെൻറീവുകളും റോബോട്ടിക്സ് പാർക്കിന് ന കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടു കോടിയായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തന മൂലധനം വർധിപ്പിക്കുക, റോബോട്ടിക്സ് സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യവും മാർക്കറ്റിങ് പിന്തുണയും നൽ കുക എന്നിവയും പരിഗണിക്കും. വ്യവസായ വകുപ്പിൻറെ 22 മുൻഗണനാ മേഖലകളി റോബോട്ടിക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളതിനാ സർക്കാരിൻറെ പ്രത്യേക ആനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിലെ എക്സിബിഷനിൽ പങ്കെടുത്ത മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. ഫ്യൂസ്ലഗേ ഇന്നൊവേഷൻസ്, ജെൻ റോബോട്ടിക്സ്, ബെൻഡിറ്റ ബയോമിക്സ്, ക്സാട്ടൻ സിസ്റ്റംസ്, എസ്ട്രോ ടെക്, അസിമോവ് റോബോട്ടിക്സ് എന്നിവയാണ് പുരസ്കാരം നേടിയത്. എക്സിബിഷനിൽ പങ്കെടുത്ത കോളേജുകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തി വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സംസാരിച്ചു.

റോബോട്ടിക് കോഴ്സുകൾ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനം, ഇൻകെറിൻറെ റോബോട്ട് ഉത്പാദന വികസന കേന്ദ്രം, പത്ത് സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് തൃശ്ശൂരിലെ റോബോട്ടിക്സ് പാർക്കിൽ ഒരുക്കുന്നതെന്ന് 'ഭാവിയിലെ നൂതനത്വത്തിൽ സംരംഭങ്ങളും സർക്കാരുമായുള്ള പങ്കാളിത്തം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയി ഇൻകെർ റോബോട്ടിക്സ് സിഇഒ രാഹുൽ ബാലചന്ദ്രൻ പറഞ്ഞു.

വ്യവസായ സംരംഭങ്ങളുമായി അടുത്ത് നിൽക്കുന്ന പ്രവർത്തനമാണ് ഡിജിറ്റൽ സർവകലാശാല നടത്തുന്നതെന്ന് വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളും നൂതനസാങ്കേതിക സംരംഭങ്ങളുമായുള്ള സഹകരണം ശക്തമാക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിക് സാങ്കേതികവിദ്യയുടെ നിലവിലുള്ള സാധ്യതകൾ വ്യാപിപ്പിക്കണമെന്ന് ഓൾ ഇന്ത്യ റോബോട്ടിക് അസോസിയേഷൻ സിഇഒ പല്ലവ് ബജ്ജൂരി പറഞ്ഞു. റോബോട്ടിക് മേഖലയുടെ സാധ്യതകൾ വർധിപ്പിക്കാനും വളർച്ചാ നിരക്ക് ത്വരിതപ്പെടുത്താനും കൂടുതൽ വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങൾക്ക് പ്രാവർത്തിക മാതൃക അത്യാവശ്യമാണെന്ന് കുസാറ്റിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. എം വി ജൂഡി പറഞ്ഞു. കൂടുതൽ അക്കാദമിക് കോഴ്സുകൾ റോബോട്ടിക് മേഖലയിൽ കൊണ്ടുവരണം. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണം. ആദ്യ സെമസ്റ്റർ മുതൽ ഇൻറേൺഷിപ്പ് സൗകര്യം ഏർപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ മോഡറേറ്ററായിരുന്നു.

195 സ്റ്റാർട്ടപ്പുകളും 400 ലേറെ പ്രതിനിധികളുമാണ് റോബോട്ടിക്സ് റൗണ്ട് ടേബിൾ സമ്മേളനത്തിൽ പങ്കെടുത്തത്. എഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളാനും അതിൻറെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിൻറെ പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സമ്മേളനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.