Sections

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ ലാഭം 50.19 കോടിയായി ഉയർന്നു

Wednesday, Jun 07, 2023
Reported By Admin
Kerala Financial Corporation

വായ്പാ ആസ്തി 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷം 6500 കോടി രൂപയായി ഉയർന്നു


കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ച കഴിഞ്ഞ സാമ്പത്തികവർഷം നേടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 2016-ൽ 2400 കോടി രൂപയായിരുന്ന വായ്പാ ആസ്തി 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷം 6500 കോടി രൂപയായി ഉയർന്നു. 2021-22-ൽ കെ.എഫ്.സിയുടെ ലാഭം 13.20 കോടി രൂപആയിരുന്നത് 2022-23 -ൽ അത് 50.19 കോടി രൂപയായി ഉയർന്നതായും സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തി 3.11 ശതമാനമായി കുറയ്ക്കുവാൻ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി 3207 കോടി രൂപയുടെ വായ്പ കെ.എഫ്.സി കഴിഞ്ഞ വർഷം അനുവദിച്ചു. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ 2404 സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 472 കോടി രൂപയുടെ വായ്പകൾ നൽകി. ഈ പദ്ധതികൾക്കെല്ലാം സർക്കാർ 3 ശതമാനം പലിശ സബ്സിഡി നൽകിവരുന്നു. 49 സ്റ്റാർട്ടപ്പുകൾക്കായി 59.91 കോടി രൂപയുടെ വായ്പയും കെ.എഫ്.സി അനുവദിച്ചു. കഴിഞ്ഞ വർഷം സർക്കാർ കെ.എഫ്.സിയ്ക്ക് ഷെയർ ക്യാപിറ്റലായി നൽകിയത് 200 കോടി രൂപയാണ്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയർത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി കെ.എഫ്.സിയെ മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.