Sections

ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം 

Friday, Nov 08, 2024
Reported By Admin
Kerala Film Producers Premier League Season 6 begins with exciting cricket matches

കൊച്ചി: ബ്ലൂടൈഗേഴ്സ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടിൽ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്സ് കെ.എഫ്.പി.പിഎൽ ആറാം സീസണിൽ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകൾ കൊമ്പുകോർത്തു. യു.കെ മലയാളിയായ യുവ സംരംഭകൻ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്സാണ് സീസൺ ആറിന്റെ മുഖ്യ സ്പോൺസർ. രാവിലെ നടന്ന മത്സരത്തിൽ കിങ് മേക്കേഴ്സ്, സിനി വാര്യേഴ്സ് ഇലവണിനെ നേരിട്ടു. മത്സരത്തിൽ കിങ് മേക്കേഴ്സ് 118 റൺസിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കിങ് മേക്കേഴ്സ് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്സ് 73 റൺസിന് പുറത്തായി. 63 റൺസെടുത്ത നോയൽ ബെൻ ആണ് കളിയിലെ താരം.

കൊറിയോഗ്രാഫേഴ്സും മോളിവുഡ് സൂപ്പർ ജയന്റ്സും തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്സ് വിജയിച്ചു. അജിത് വാവയാണ് മാൻ ഓഫ് ദി മാച്ച്. ഡബ്ല്യുഐഎഫ്ടി കേരളഡയറക്ടേഴ്സ് ഇലവണും പ്ലേ വെൽ സ്പോർട്സ് ഇൻഡ്യൻ ആഡ്ഫിലിം മേക്കേഴ്സ് തമ്മിൽ കൊമ്പുകോർത്ത മൂന്നാമത്തെ മത്സരത്തിൽ കേരള ഡയറക്ടേഴ്സ് 53 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെൽ സ്പോർട്സിന്റെ റൺ വേട്ട 117 ൽ ഒതുങ്ങി. ലാൽജിത്ത് ലാവ്ളിഷ് ആണ് മത്സരത്തിലെ താരം. അവസാനം നടന്ന മത്സരത്തിൽ റോയൽ സിനിമ സ്ട്രൈക്കേഴ്സിനെ എംഎഎ ഫൈറ്റേഴ്സ് പത്ത് വിക്കറ്റിന് തോൽപ്പിച്ചു. പുത്തൻ താരങ്ങളെയും ടീമുകളെയും സ്പോൺസർമാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവൽ ബ്ലൂ ടൈഗേഴ്സ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്സിന്റെ പ്രസക്തി വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായി ബ്ലൂടൈഗേഴ്സ് മാറിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.