- Trending Now:
തൃശ്ശൂർ: ക്ഷീര കർഷകർക്കായി എസ്എംഎസ് സംവിധാനം നടപ്പിലാക്കി പൊതു മേഖലാ കാലിത്തീറ്റ നിർമ്മാണ വിതരണ സ്ഥാപനമായ കേരള ഫീഡ്സ്. മാർച്ച് 28 മുതൽക്കാണ് സംവിധാനം നിലവിൽ വന്നത്.
കേരള ഫീഡ്സിൽ നിന്നും കാലിത്തീറ്റയും മറ്റ് ഉൽപന്നങ്ങളും വാങ്ങുന്ന വിതരണക്കാരന് തീറ്റ എത്തിക്കുന്ന വാഹനത്തിന്റെ നമ്പർ, ഡ്രൈവറുടെ നമ്പർ, എത്തിച്ചേരുന്ന ഏകദേശ സമയം എന്നിവ ഇതു വഴി ലഭിക്കും. കൂടാതെ ഓരോ ജില്ലയിലേയും മാർക്കറ്റിംഗ് ഓഫീസർമാർ, റീജിയണൽ ഹെഡ്, ഫീൽഡ് സ്റ്റാഫ്, യൂണിറ്റ് ഹെഡ്, ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ എന്നിവരുടെ മൊബൈൽ നമ്പരും വിതരണക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് ആയി ലഭിക്കുന്നു.
കേരള ഫീഡ്സിന്റെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും, ക്ഷീരകർഷകരെ സഹായിക്കുന്നതിനുമായിട്ടാണ് കേരള ഫീഡ്സ് എസ്എംഎസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ വിതരണക്കാരന് നിശ്ചിത സമയത്തിനുള്ളിൽ തീറ്റ ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതും കർഷകർക്ക് തീറ്റയുടെ ലഭ്യത ഉറപ്പു വരുത്താവുന്നതുമാണെന്ന് കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ ഷിബു എ.ടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.