Sections

പശുക്കൾക്ക് കേരള ഫീഡ്സിൻറെ സൗജന്യ ഇൻഷുറൻസ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (21.10.2024)

Saturday, Oct 19, 2024
Reported By Admin
Kerala Feeds Free Insurance Scheme for Dairy Farmers’ Cows Inauguration Event

കല്ലേറ്റുംകര: ക്ഷീരകർഷകരുടെ പശുക്കൾക്ക് കേരള ഫീഡ്സ് നൽകുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കേരള ഫീഡ്സിൻറെ ആസ്ഥാനത്തെ ഹാളിൽ വൈകീട്ട് നാലരയ്ക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിൻറെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഇടുക്കി ജില്ലയിലെ അണക്കരയിൽ നടന്ന 'പടവ് 2024' സംസ്ഥാന ക്ഷീര കർഷക സംഗമത്തിൽ വച്ചാണ് ഇൻഷുറൻസ് പദ്ധതിക്കായി 250 ക്ഷീരകർഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.

കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, എം ഡി ഡോ. ബി ശ്രീകുമാർ, അസി. ജന മാനേജർ ഉഷ പത്മനാഭൻ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസൻ, ആളൂർ ഗ്രാമപഞ്ചായത്തംഗം ഓമന ജോർജ്ജ്, ആർട്ട് കോ ചെയർമാൻ അനൂപ് വി എസ്, എം ഡി മാത്യൂ സിവി, കേരള ഫീഡ്സ് തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.