Sections

കേരള ഫീഡ്സ് ലിമിറ്റഡിൻറെ 28-ാം വാർഷിക പൊതുയോഗം നടന്നു

Wednesday, Sep 25, 2024
Reported By Admin
Kerala Feeds Limited 28th Annual General Meeting at FACE auditorium, Kallettumkara

ഇരിങ്ങാലക്കുട: കാലിത്തീറ്റ ഉല്പാദന വിതരണ രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിൻറെ 28-ാമതു വാർഷിക പൊതുയോഗം കല്ലേറ്റുംകര കമ്പനി ആസ്ഥാനത്തെ 'ഫേയ്സ്' ഓഡിറ്റോറിയത്തിൽ നടന്നു. കേരള ഫീഡ്സ് ചെയർമാൻ ശ്രീ.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശ്രീകുമാർ വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഡയറക്ടർ ബോർഡ് അംഗങ്ങളും ഡോ.ആർ രാജീവ്, ശ്രീ. സിദ്ധാർത്ഥൻ, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ശ്രീ. എം.ടി ജയൻ, മൃഗസംരക്ഷണ വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീമതി. ശ്രീരേഖ എന്നിവർ ആശംസകൾ നേർന്നു. കമ്പനി സെക്രട്ടറി ശ്രീമതി. വിദ്യാ ഉണ്ണികൃഷ്ണൻ സ്വാഗതവും, അസിസ്റ്റൻറ് ജനറൽ മാനേജർ ശ്രീമതി. ഉഷാ പത്മനാഭൻ നന്ദിയും പറഞ്ഞു.

ചർച്ചയിൽ പങ്കെടുത്ത ഓഹരി ഉടമകൾ കേരള ഫീഡ്സ് കാലിത്തീറ്റയുടെ ഗുണനിലവാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. പശുക്കളുടെ പ്രത്യുൽപ്പാദന ശേഷി നിലനിർത്തുന്നതിനു പ്രയോജനകരമായ രീതിയിലാണ് കേരള ഫീഡ്സ് വിവിധ കാലിത്തീറ്റ ബ്രാൻറുകൾ തയ്യാറാക്കുന്നതെന്നു പൊതുയോഗം അഭിപ്രായപ്പെട്ടു. ഉല്പാദന ചിലവ് കൂടിയതുമൂലം ക്ഷീരമേഖലയിലെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്നമാണെന്ന് യോഗം ചൂണ്ടിക്കാട്ടി, ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക കന്നുകുട്ടി പദ്ധതി പഴയ രൂപത്തിൽതന്നെ പുനഃസ്ഥാപിക്കണമെന്നും, പുതിയ സ്കീമുകളും സബ്സിഡികളും ഉറപ്പാക്കി ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സഹകാരികൾ ആവശ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.