Sections

പറമ്പില്‍ നിന്നും മാര്‍ക്കറ്റിലേക്ക്; കൂവപ്പൊടി ഡിമാന്റുള്ള ഐറ്റം

Friday, Jan 21, 2022
Reported By admin
business

നന്നായി ഉണങ്ങിയ കൂവപ്പൊടി വിപണിയിലേക്ക് എത്തിക്കാം

 

വീട്ടിലും പറമ്പിലുമുള്ള എന്തും വിറ്റ് പണമാക്കാന്‍ മലയാളിക്ക് നല്ല മിടുക്കാണ്.ഇപ്പോഴിതാ ചെറു ചെടിയായ കൂവയും അത്തരത്തില്‍ മാര്‍ക്കറ്റുകളിലെത്തുന്നു.

നിരവധി രോഗങ്ങള്‍ക്ക് കൂവ ഒരു ശാശ്വത പരിഹാരമാണ്. മൂത്ര ചൂട് മൂത്രക്കല്ല് എന്നിവ തടയുവാനും, രോഗപ്രതിരോധശേഷി ഉയര്‍ത്തുവാനും, ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കുവാനും കൂവ മികച്ചതാണ്.

മറ്റു കൂവ ഇനങ്ങളെക്കാള്‍ ഔഷധമൂല്യം കൂടുതലാണ് വെള്ള കൂവയ്ക്ക്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കുറുക്ക് ഉണ്ടാക്കുവാന്‍ ഇത് ഉപയോഗപ്പെടുത്തുന്നു. ജൂണ്‍ ജൂലൈ മാസത്തില്‍ കൃഷിയിറക്കി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ വിളവെടുക്കുന്ന കൂവ കിഴങ്ങാ യും പൊടിയായും വില്‍പന നടത്താവുന്നതാണ്.

കൂവപ്പൊടിക്ക് വിപണിയില്‍ എന്നും ആവശ്യക്കാരാണ്. നന്നായി കഴുകിയെടുത്ത കൂവക്കിഴങ്ങ് പോളകള്‍ നീക്കം ചെയ്തു മിക്‌സിയില്‍ അടിച്ചെടുക്കുക. കുഴമ്പു പോലെ ഇരിക്കുന്ന ഇത് നല്ല വൃത്തിയുള്ള വെളുത്ത തുണിയില്‍ കിഴി ആക്കുക. അതിനുശേഷം ഒരു സ്റ്റീല്‍ പാത്രത്തില്‍ മുക്കാല്‍ഭാഗം ക്ലോറിന്‍ കലരാത്ത ശുദ്ധജലം എടുക്കുക.

അതിനുശേഷം ഈ കിഴി പകുതി വെള്ളത്തില്‍ മുങ്ങി നില്‍ക്കും വിധം താഴ്ത്തി വെക്കുക. ഏകദേശം അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് കീഴില്‍ നിന്ന് കൂവപ്പൊടി പാത്രത്തിലെ വെള്ളത്തിലേക്ക് ഊര്‍ന്നിറങ്ങും. പാത്രത്തിന് താഴെ കൂവ അടിക്കുന്നത് കാണാന്‍ സാധിക്കും. വൈകുന്നേര സമയങ്ങളില്‍ ഇങ്ങനെ ചെയ്താല്‍ രാവിലെ ആകുമ്പോഴേക്കും കൂവപ്പൊടി നല്ല രീതിയില്‍ ലഭ്യമാകും.

അതിനുശേഷം വെള്ളം കളഞ്ഞു കൂവപ്പൊടി വേര്‍തിരിക്കണം. ഇതിന് വൃത്തിയുള്ള ഷീറ്റ് എടുത്തു മൂന്നുദിവസം അതിലിട്ട് മൂന്നുദിവസം വെയിലില്‍ ഉണക്കണം. നന്നായി ഉണങ്ങിയ കൂവപ്പൊടി വിപണിയിലേക്ക് എത്തിക്കാം ഏകദേശം നാലു വര്‍ഷം വരെ ഇത് കേടുകൂടാതെ ഇരിക്കും ഇത് കൂവയുടെ ബിസിനസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.