- Trending Now:
പച്ച അടയ്ക്കയുടെ മുന്‍ഭാഗം പൊളിക്കുമ്പോള്‍ തന്നെ അടയ്ക്ക ഇളകി വരുന്നതാണ്
കാസര്‍ഗോഡ് സിപിഎസിആര്‍ഐയില്‍ നടന്ന ഗ്രാമീണ ഗവേഷക പ്രദര്‍ശന മേളയില്‍ അടയ്ക്ക അടര്‍ത്തിയെടുക്കാനുള്ള ഉപകരണങ്ങളുമായി കോഴിക്കോട്ടെ കര്‍ഷകനായ യേശുദാസ്. പഴുത്ത അടയ്ക്ക, പച്ച അടയ്ക്ക, ഉണങ്ങിയ അടയ്ക്ക എന്നിവ അനായാസേന പൊളിച്ചടുക്കാന്‍ കഴിവുള്ള ഉപകരണങ്ങളുമായാണ് ഇദ്ദേഹം ഈ കാര്‍ഷികമേളയ്ക്ക് വന്നത്. നാലുതരം അടയ്ക്കാ പൊളിക്കുന്ന ഉപകരണങ്ങളുമായിട്ടാണ് അദ്ദേഹം ഇവിടെ വന്നത്.
സാധാരണ രീതിയില്‍ ഏവര്‍ക്കും കൊണ്ട് നടക്കാവുന്നതും കൈകൊണ്ട് എളുപ്പത്തില്‍ അടയ്ക്ക പൊളിക്കാവുന്ന ഒരു ഉപകരണമാണ് ഏറ്റവും ഇതില്‍ ചെറുത്. രണ്ടാമത്തെ ഉപകരണം മേശപ്പുറത്ത് വെച്ച് ഇടയ്ക്ക് പൊളിക്കാന്‍ കഴിയുന്ന ഉപകരണമാണ്. ഇത് എത്ര കട്ടികൂടിയ ഉണങ്ങിയ തൊലിയുള്ള അടക്കയും പൊളിച്ചടുക്കാന്‍ സഹായിക്കും. ഇതിന്റെ തന്നെ സ്വല്പം പരിഷ്‌കരിച്ച മറ്റൊരു പതിപ്പും അദ്ദേഹം പരിചയപ്പെടുത്തി.
പച്ച അടയ്ക്ക കമുകില്‍ നിന്ന് എടുത്ത ഉടനെ തന്നെ പൊളിച്ചടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉപകരണമാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. ഇവിടെ അടക്കയുടെ മുന്‍ഭാഗം എളുപ്പത്തില്‍ പൊളിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ ഉപകരണ രൂപവല്‍പ്പന ചെയ്തിരിക്കുന്നത്. പച്ച അടയ്ക്കയുടെ മുന്‍ഭാഗം പൊളിക്കുമ്പോള്‍ തന്നെ അടയ്ക്ക ഇളകി വരുന്നതാണ്.
ഇന്ന് ഇദ്ദേഹത്തിന്റെ ഉപകരണം കോഴിക്കോട് ജില്ലയിലെ ധാരാളം കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്രദവും അതോടൊപ്പം അടയ്ക്ക പൊളിക്കുന്നത് ആയാസരഹിതവുമായി. ഓട്ടോമാറ്റിക് യന്ത്രവല്‍കൃത അടയ്ക്ക യന്ത്രത്തെക്കാള്‍ വളരെ കൃത്യതയോടെ വേഗത്തില്‍ അടയ്ക്ക പൊളിച്ചടുക്കാന്‍ കഴിയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.