- Trending Now:
കാർഷിക ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കർഷകന് ലഭിച്ചെങ്കിൽ മാത്രമേ കർഷകന് അന്തസാർന്ന ജീവിതം നയിക്കാൻ സാധിക്കൂവെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മറ്റെല്ലാ ഉത്പന്നങ്ങളുടെയും വില ഉൽപാദകർ തീരുമാനിക്കുമ്പോൾ കാർഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഉത്പാദകനായ കർഷകന് ലഭിക്കുന്നില്ല. പ്രാഥമിക കാർഷിക മേഖലയുടെ തുല്യപ്രധാന്യം കാർഷിക വിളകളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ദ്വിതീയ കാർഷിക മേഖലയ്ക്ക് നൽകിയെങ്കിൽ മാത്രമേ ഇത് സാധ്യമാകൂവെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട ഓണാട്ടുകര കർഷക ഉത്പാദക കമ്പനിയുടെ കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിവകുപ്പ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തിയതിന്റെ ഭാഗമായി ഒരു കൃഷിഭവന് ഒരു ഉൽപ്പന്നം എന്നുള്ള നിലയിൽ 4000 ത്തിൽ അധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കേരളഗ്രോ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. കർഷകർ ഉല്പാദിപ്പിക്കുന്ന ഗുണ മേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ മുഖേനയും സംസ്ഥാനത്തുള്ള 14 കേരളഗ്രോ ബ്രാൻഡ് ഷോപ്പുകളിലൂടെയും ലഭ്യമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ യു.പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, ആത്മ പ്രോജക്ട് ഡയറക്ടർ സഞ്ജു സൂസൻ മാത്യു, ഓണാട്ടുകര കർഷക ഉത്പാദക കമ്പനി ചെയർമാൻ എൻ സുകുമാരപിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. രഞ്ജിത്ത്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശശിധരൻ നായർ, സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എൻ ശ്രീകുമാർ, പ്രൈമറി കോഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കോശി അലക്സ്, റിട്ട. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.എസ്.സോമൻ, ഓണാട്ടുകര സ്പൈസസ് പ്രൊഡ്യൂസർ കമ്പനി മാനേജിംഗ് ഡയറക്ടർ രജനി ജയദേവ്, ഓണാട്ടുകര എത്നിക് ഫുഡ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജി മധുസൂദനൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ സിന്ധു, ബി സ്മിത, രശ്മി സി ആർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരായ പി സുമാറാണി, പി രാജശ്രീ, ഷിജി മാത്യു, കൃഷി ഓഫീസർമാരായ ജി ഹരിത, ദീപ.ആർ ചന്ദ്രൻ, ഓണാട്ടുകര കർഷക ഉത്പാദക കമ്പനി ഡയറക്ടർമാരായ അയ്യൂബ് എം, രശ്മി, എൽ അനിതകുമാരി, ഒ സ്മിതമോൾ, അനുസ്മിത തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.