- Trending Now:
മലപ്പുറം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ജില്ലയിൽ ലക്ഷ്യമിട്ട മുഴുവൻ പദ്ധതികളും ആരംഭിച്ചു. 2024-25 വർഷം 10,300 സംരംഭങ്ങളെന്ന ലക്ഷ്യം മറികടന്ന് 10,304 സംരംഭങ്ങൾ ആരംഭിക്കാനായി. ഇതിൽ 650.75 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 22,787 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാനായത്. 1424 സംരംഭങ്ങൾ നിർമാണ മേഖലയിലും 2002 എണ്ണം വനിതാ സംരംഭങ്ങളുമാണ്.
സാമ്പത്തിക വർഷാരംഭം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് സമയപരിധിക്ക് മുമ്പ് ലക്ഷ്യം പൂർത്തീകരിക്കാനായത്. വായ്പകൾ ലഭ്യമാക്കാൻ പ്രോജക്ട് പ്രപ്പോസലുകൾ തയാറാക്കി ബാങ്കുകൾക്ക് സമർപ്പിക്കുകയും അനുമതികൾ വേഗത്തിൽ നേടാൻ സാഹചര്യമൊരുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സബ്സിഡികൾ ലഭിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുത്തുകയും ചെയ്തത് ലക്ഷ്യം കൈവരിക്കാൻ സഹായകമായതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.