- Trending Now:
റെയ്ഡ്കോ ഫുഡ്സ് വെബ്സൈറ്റ്, റെയ്ഡ്കോ പുരപ്പുറ സോളാർ എന്നിവയുടെ ഉദ്ഘാടനം സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. നൂതനസങ്കേതിക വിദ്യയുടെയും വിവരസാങ്കേതികവിദ്യയുടെയും അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ലോകം കുതിച്ചു പായുമ്പോൾ അതിന് അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയ റെയ്ഡ്കോയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
മാവിലായി റെയ്ഡ്കോ കറി പൗഡർ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ റെയ്ഡ്കോ ചെയർമാൻ എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാവിലായി കറി പൗഡർ ഫാക്ടറിയിലെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കൽ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു.
റെയ്ഡ്കോ മട്ടന്നൂർ ഫ്രൂട്ട് കാനിംഗ് യൂണിറ്റിലെ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. റെയ്ഡ് കോ റിംഗ് കമ്പോസ്റ്റ് ലോഷൻ വിപണിയിലിറക്കൽ ഉദ്ഘാടനം എം ടി ഡി സി ചെയർമാൻ പി വി ഗോപിനാഥൻ നിർവഹിച്ചു. പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, മുൻ എം എൽ എ കെ കെ നാരായണൻ, റെയ്ഡ്കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ, കെ പുഷ്പജ, സി പി മനോജ് കുമാർ, സി വി ജയദേവ്, കെ സി ബൈജു, ഒ രമേശൻ, വാസു തോട്ടത്തിൽ, കെ കെ ഗംഗാധരൻ , എം കെ രാഹേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.