Sections

വ്യവസായത്തില്‍ കേരളംഇനി കൊച്ചു കേരളമല്ല

Saturday, Dec 03, 2022
Reported By admin
business

കോവിഡാനന്തര ലോകത്ത് സുഗന്ധ വ്യഞ്ജന പ്രോസ്സസിംഗ് രംഗത്ത് വന്‍ കുതിപ്പിനുള്ള സാധ്യത കൂടി കേരളത്തില്‍ ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ സര്‍ക്കാരും ശ്രമിക്കുന്നത് 
 


ലോക ജനത ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജന സത്തുക്കളുടെ 30 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനി ഏതു രാജ്യത്താണ് എന്ന് നിങ്ങള്‍ക്ക് അറിയുമോ? പ്രതിവര്‍ഷം 3000 കോടി വിറ്റുവരവ് ഉള്ള കേരളത്തിലെ സിന്തൈറ്റ് കമ്പനിയാണ് ഒലിയോറെസിന്‍ ഉല്‍പ്പാദനത്തിലെ ലോകത്തിലെ ഏറ്റവും വലിയ വ്യവസായം. നാലായിരം കോടി രൂപയുടെ വിറ്റുവരവുള്ള വ്യവസായമായി വളരുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ അവര്‍ നടത്തുന്നത്. 150 കോടി രൂപയുടെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിഞ്ഞിരുന്നു.


ചെറുതില്‍ നിന്ന് തുടങ്ങി ഓരോ വര്‍ഷവും വികസിച്ച് ഇന്ന് ലോകത്തില്‍ പടര്‍ന്നു പന്തലിച്ചൊരു ബിസിനസ് സംരംഭം ആരംഭിച്ചത് കേരളത്തിലെ എറണാകുളത്തെ കൊച്ചു ഗ്രാമമായ കടയിരുപ്പില്‍ നിന്നാണ്.സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കേരളത്തില്‍ വേരൂന്ന് ലോകത്തിലേക്ക് പടര്‍ന്നത്. 1972ല്‍ 10 ജീവനക്കാരുമായി തുടങ്ങിയ കമ്പനിയിന്ന് 3000 കോടിയുടെ വാര്‍ഷിക വിറ്റു വരവുണ്ടാക്കുന്ന തലത്തിലേക്ക് ഉയര്‍ന്നു. 

1972 ല്‍ 1 ഉത്പന്നവും 10 ജീവ‌നക്കാരുമായി സിവി ജേക്കമ്പ് ആണ് സിന്തൈറ്റ് ​ഗ്രൂപ്പിന് തുടക്കമിടുന്നത്. അന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീയല്‍ കെമിക്കല്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കേരളത്തിലെ സു​ഗന്ധവ്യഞ്ജനം തേടി വന്ന വിദേശീയരുടെ വഴി തിരികെ നടന്നാണ് സിന്തൈറ്റ് ​ഗ്രൂപ്പ് വിജയം കൊയ്തത്. കുരുമുളക് കയറ്റുമതിയിലൂടെ തുടങ്ങി ഇഞ്ചി, ജാതിക്ക, കുരുമുളക് തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് കടന്നായിരുന്നു സിന്തൈറ്റ് ​ഗ്രൂപ്പ് വളർന്നത്. 

പരിമിതമായ അറിവും ​ഗുണനിലവാരത്തിലെ പ്രശ്നങ്ങളും ആദ്യ കാലത്ത് കമ്പനിക്ക് ബിസിനസിൽ വെല്ലുവിളികളായി. 1976 ൽ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് ആദ്യ കയറ്റുമതി സാധ്യമാകുന്നത്. പിന്നീട് തിരിഞ്ഞു നോക്കാതെ ഇന്നത്തെ ഉയരങ്ങളിലേക്കുള്ള യാത്രയിലായിരുന്നു കമ്പനി. 1980 ൽ കേന്ദ്രസർക്കാർ അം​ഗീകൃത കയറ്റുമതി കമ്പനിയായി സിന്തൈറ്റ് മാറി. 


സിന്തൈറ്റ് ഇന്‍ഡസ്ട്രീയല്‍ കെമിക്കല്‍സ് റീബ്രാന്‍ഡ് ചെയ്താണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആരംഭിക്കുന്നത്. കേരളത്തിന് പുറത്തെ ആദ്യ ഫാക്ടറി കോയമ്പത്തൂരിലാണ് ആരംഭിക്കുന്നത്. ഇതിന്റെ ചുമതലയുമായാണ് ഇന്നത്തെ മാനേജിം​ഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് കമ്പനിയിൽ ഔദ്യോ​ഗിക സ്ഥാനത്തേക്ക് എത്തുന്നത്. 1983 ലായിരുന്നു ഇത്. ഇവിടെ മാരി​ഗോൾഡ് കൃഷിയായിരുന്നു കമ്പനി ചെയ്തിരുന്നത്. മെക്സിക്കൻ കമ്പനിയുമായുള്ള കരാറിലായിരുന്നു കൃഷി. ഇവിടെ 14,000 കൃഷിക്കാർക്ക് ജോലി നൽകാനായി. 

മെക്സിക്കൻ കമ്പനി കടബാധ്യതകളേറിയതിനെ തുടർന്ന് 1994 ല്‍ 150 ടണ്‍ മാരി​ഗോൾഡ് സ്റ്റോക്ക് കമ്പനിയിൽ കെട്ടികിടക്കുന്ന സാഹചര്യമുണ്ടായി. ചർച്ചക്കായി വിജു ജേക്കബ് മെക്സിക്കോയിൽ പോയെങ്കിലും ചർച്ച പരാജയപ്പെട്ടു. തിരികെ വരുന്നതിനിടെയാണ് ആകാസ്മികമായി വിമാനത്തിൽ വെച്ച് കച്ചവടം ഉറപ്പിക്കുന്നത്. ആ കഥയിങ്ങനെയാണ്. വിമാനത്തിൽ തൊട്ടടുത്ത വിമാനത്തില്‍ ആന്റണി എന്ന വ്യക്തി മാരി​ഗോൾഡ് അന്വേഷിച്ച് ചെെനയിൽ പോയുള്ള മടക്ക യാത്രയിലായിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിൽ ആവശ്യം മനസിലാക്കിയ വിജു ജേക്കബ് തന്റെ കയ്യിലെ സ്റ്റോക്കിന്റെ വില പറഞ്ഞ് കച്ചവടം ഉറപ്പിച്ചു. തൊട്ടടുത്ത ദിവസം സിം​ഗപ്പൂരിലെ കമ്പനിയിലെത്തി അദ്ദേഹം കരാർ ഒപ്പിട്ടു. ഇങ്ങനെ കെട്ടി കിടക്കുമായിരുന്ന 150 ടണ്‍ ഒരാഴ്ച കൊണ്ട് വിറ്റുപോയി.

ബിസിനസിൽ വൈവിധ്യങ്ങളുണ്ട് സിന്തൈറ്റ് ​ഗ്രൂപ്പിന്. സു​ഗന്ധവ്യഞ്ജനങ്ങളില്‍ നിന്ന് ആരംഭിച്ച് ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ്, പവര്‍ ജനറേഷന്‍ എന്നിങ്ങനെ വിവിധ മേഖലയിലേക്ക് സിന്തൈറ്റ് ഗ്രൂപ്പ് എത്തി. സാധാരണക്കാരന്റെ അടുക്കളയിലേക്ക് എത്തുന്ന കിച്ചന്‍ ട്രഷേഴ്‌സും സിന്തൈറ്റിന്റെ ഉത്പ്പന്നമാണ്. റമദ, റിവിയേര എന്നീ ഹോട്ടലുകൾ സിന്തൈറ്റ് ​ഗ്രൂപ്പിന്റേതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.