Sections

കയർ കോർപ്പറേഷന്റെ നവീകരിച്ച ഫാക്ടറി ഔട്ട്ലെറ്റ് തുറന്നു

Tuesday, Feb 04, 2025
Reported By Admin
Kerala Coir Corporation Launches Exclusive Mattress Factory Outlet in Alappuzha

സംസ്ഥാന കയർ കോർപ്പറേഷന്റെ ഗുണമേന്മയുള്ള മാട്രസ്സുകൾ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കയർ കോർപ്പറേഷന്റെ നവീകരിച്ച ഫാക്ടറി ഔട്ട്ലെറ്റ് ആലപ്പുഴ ഹെഡ് ഓഫീസിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. മാട്രസ്സുകൾക്ക് മാത്രമായുള്ള എക്സ്ക്ളൂസീവ് ഫാക്ടറി ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ നിർവ്വഹിച്ചു. ബോഡ് അംഗങ്ങളായ കെ.ഡി. അനിൽകുമാർ, വി.സി. ഫ്രാൻസിസ്, രാജേഷ് പ്രകാശ് (ജോയിന്റ് സെക്രട്ടറി ഫിനാൻസ്), മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ്. ജി. പണിക്കർ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ ജിവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായി. ആലപ്പുഴ ഹെഡ് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാക്ടറി ഔട്ട്ലെറ്റിലൂടെ 40 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ മാട്രസ്സുകൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.