Sections

ചളവറയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു

Monday, Nov 13, 2023
Reported By Admin
Kerala Chicken

ചളവറ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു. പി. മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു അധ്യക്ഷനായി. ജില്ലയിലെ നാലാമത്തെ കേരള ചിക്കൻ ഔട്ട്ലെറ്റാണ് ചളവറയിൽ ആരംഭിച്ചത്. കപ്പൂർ, വിളയൂർ, വല്ലപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മിരാജ് പദ്ധതി വിശദീകരണം നടത്തി. ചളവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സുനന്ദ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു.പി. രാധിക, മെമ്പർമാരായ വി.ടി. സുകുമാരൻ, കെ. പ്രീത, പി. വിശ്വനാഥൻ, സംരംഭക സബ്നമോൾ, സി.ഡി.എസ് ചെയർപേഴ്സൺ കെ. രമ്യ, സാമൂഹിക രംഗത്തെ പ്രമുഖർ, സി.ഡി.എസ് മെമ്പർമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.