Sections

കേരളത്തിലെ കോഴി വിപണി പ്രതിസന്ധിയിൽ; വില വർധിച്ചു

Sunday, Apr 09, 2023
Reported By admin
kerala

കേരളത്തിൽ ഇപ്പോൾ പകുതി ഫാമുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്


തമിഴ്നാടൻ ലോബിയുടെ സ്വാധീനം മൂലം കേരളത്തിലെ കോഴി വിപണി പ്രതിസന്ധിയിൽ. ഉത്പാദന ചെലവിന് അനുസരിച്ച് വില കിട്ടാത്ത സാഹചര്യത്തിൽ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉൽപാദനം നിർത്താൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം 1,230 രൂപയായിരുന്ന തീറ്റയ്ക്ക് ഇപ്പോൾ 2,300 രൂപയാണ് വില. ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ കോഴിവില ഉയർന്നു. 85 രൂപയായിരുന്ന 1 കിലോ കോഴിക്ക് 160 രൂപയാണ് ഇപ്പോൾ വില.

ആയിരത്തിലധികം ഫാമുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ പകുതി ഫാമുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില നിശ്ചയിക്കുന്നത് തമിഴ്നാടൻ ലോബിയാണ്. കേരളത്തിൽ വിൽപന സീസൺ തുടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കോഴികളെ കേരളത്തിൽ എത്തിച്ച് വിൽക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.