Sections

കൊച്ചിൻ ബിസിനസ് ക്വിസ് ലീഗ് പാദമത്സരങ്ങൾ ഇൻഫോപാർക്കിൽ ഡിസംബർ 16 ന്

Saturday, Dec 14, 2024
Reported By Admin
Kerala IT Department's Business Quiz League: Kochi Round Details

കൊച്ചി: സംസ്ഥാന ഐ ടി വകുപ്പ്, ഇൻറർനാഷണൽ ക്വിസിങ് അസോസിയേഷൻ (ഏഷ്യ), എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ക്വിസ് ലീഗിൻറെ കൊച്ചിയിലെ പാദമത്സരങ്ങൾ ഡിസംബർ 16 ന് ഇൻഫോപാർക്കിൽ ആരംഭിക്കും. കൊച്ചി ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിനാണ് ക്വിസ് മത്സരങ്ങൾ നടക്കുന്നത്.

പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള രജിസ്റ്റർ ചെയ്ത കമ്പനികളുടെ ടീമുകൾക്കാണ് ക്വിസിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ഒരു കമ്പനിയ്ക്ക് രണ്ടു പേരടങ്ങുന്ന ടീമിനെ പങ്കെടുപ്പിക്കാം.

https://keralaquizleagues.com/registration/ എന്ന വെബ്സൈറ്റ് വഴിയാണ് ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടത്.

മലബാർ, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്നു സോണിലായാണ് മത്സരങ്ങൾ നടക്കുന്നത്. മൂന്നു സോണിലുമുള്ള വിജയികളെ ഉൾപ്പെടുത്തി ഫൈനൽ മത്സരങ്ങളും നടത്തും. മൂന്നു സോണുകളിലുള്ള മത്സരങ്ങളിൽ പത്തു ലക്ഷത്തോളം രൂപയാണ് ക്യാഷ് പ്രൈസ് ആയി നൽകുന്നത്. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസാണ് ക്വിസ് മാസ്റ്ററായെത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 88482 14565 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.