- Trending Now:
സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റിലെ പ്രധാന ലക്ഷ്യം
വഴിയോരകച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പുഷ്‌കാര്‍ട്ട് ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഒരു കി.വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞു. അതേസമയം, ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ 'സമം', നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റിലെ പ്രധാന ലക്ഷ്യം. 2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം സഭയില്‍ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.