- Trending Now:
കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്
സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നതായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റ് പ്രസംഗത്തിന് പിന്നാലെ സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും ചേരും.
കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്. ഉന്നത വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കി. കേരളത്തിന്റെ ഭാവിയുടെ ഗതി നിര്‍ണയിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഭൂനികുതി പരിഷ്‌ക്കരിച്ചു. 80 കോടി അധിക വരുമാനം ലക്ഷ്യമിട്ടാണിത്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയര്‍ത്തി. 200 കോടി അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
കേരള ബജറ്റ്: വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും 2000 കോടി
... Read More
സ്വകാര്യ വ്യവസായ പാര്‍ട്ടുകള്‍, തോട്ടഭൂമിയില്‍ പുതിയ വിളകള്‍, നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി, പുതിയ കോഴ്‌സുകള്‍, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും ബജറ്റില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പല പ്രധാന വകുപ്പുകള്‍ക്കും നേരത്തെ നിശ്ചയിച്ചതിലേറെ തുക നീക്കിവെച്ചിട്ടുണ്ട്. പ്രതിസന്ധിയേറുമ്പോള്‍ ചെലവ് ചുരുക്കി ഒഴിഞ്ഞ് മാറുന്ന സമീപനം അല്ല കൈക്കൊണ്ടതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.
കേരള ബജറ്റ്: കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍... Read More
ബജറ്റ് ഒറ്റ നോട്ടത്തില്‍
ലോക സമാധാനത്തിനായി ആഗോള ഓണ്‍ലൈന്‍ സെമിനാര്‍ - 2 കോടി
വിലക്കയറ്റം നേരിടാന്‍ - 2000 കോടി
ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍കുബേഷന്‍ യൂണിറ്റ് - 200 കോടി
സര്‍വകലാശാലകളില്‍ രാജ്യാന്തര ഹോസ്റ്റലുകള്‍
തിരുവനതപുരത്ത് മെഡിക്കല്‍ ടെക് ഇന്നൊവേഷന്‍ പാര്‍ക്ക് - 150 കോടി
140 മണ്ഡലത്തിലും സ്‌കില്‍ പാര്‍ക്കുകള്‍ - 350 കോടി
മൈക്രോ ബയോ കേന്ദ്രങ്ങള്‍ - 5 കോടി
ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
ഐടി ഇടനാഴികളില്‍ 5 G ലീഡര്‍ഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികള്‍
കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്ക് - 1000 കോടി
വര്‍ക്ക് നിയര്‍ ഹോം പദ്ധതി - 50 കോടി
നാല് സയന്‍സ് പാര്‍ക്കുകള്‍ - 1000 കോടി
ആഗോള ശാസ്‌ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
മരിച്ചീനിയില്‍ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
അഗ്രി ടെക് ഫെസിലിറ്റി സെന്റര്‍ - 175 കോടി
പത്ത് മിനി ഫുഡ് പാര്‍ക്ക് -100 കോടി
റബ്ബര്‍ സബ്‌സിഡി - 500 കോടി
2050 ഓടെ കാര്‍ ബന്‍ ബഹിര്‍ഗമനം ഇല്ലാതാക്കും
ഫെറി ബോട്ടുകള്‍ സോളാറാക്കും
കേരള ബജറ്റ്: വഴിയോര ക്കച്ചവടക്കാര്‍ക്ക് വൈദ്യുതി ഉറപ്പാക്കും... Read More
വീടുകളില്‍ സോളാര്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശ ഇളവ്
ഡാമിലെ മണല്‍ വാരം യന്ത്രങ്ങള്‍ വാങ്ങാന്‍ - 10 കോടി
ശുചിത്വ സാഗരം പദ്ധതി - 10 കോടി
പരിസ്ഥിതി ബജറ്റ് 2023 മുതല്‍
നെല്‍കൃഷി വികസനം - 76 കോടി
നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
തിര സംരക്ഷണം - 100 കോടി
മനുഷ്യവന്യ ജീവി സംഘര്‍ഷം തടയാന്‍ - 25 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാന്‍ - 140 കോടി
ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാന്‍ - 33 കോടി
ശബരിമല മാസ്റ്റര്‍ പ്ലാന്‍ - 30 കോടി
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ടെക്‌നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തില്‍ നിന്നും മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങള്‍
ഡിജിറ്റല്‍ സര്‍വ്വകലാശാലക്ക് - 23 കോടി
കെ ഫോണ്‍ ആദ്യ ഘട്ടം ജൂണ്‍ 30 നു തീര്‍ക്കും
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് - 1000 കോടി
പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ക്ക് - 92 കോടി അനുവദിച്ചു
പുതിയ 6 ബൈപ്പാസുകള്‍ക്ക് - 200 കോടി
കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ
കെഎസ്ആര്‍ടിസിക്ക് 50 പെട്രോള്‍ പമ്പ്
സില്‍വര്‍ ലൈന്‍ പദ്ധതി - ഭൂമി ഏറ്റെടുക്കാന്‍ 2000 കോടി
ശബരിമല എയര്‍പോര്‍ട്ട് - 2 കോടി
ടൂറിസം മാര്‍ക്കറ്റിംഗിന് - 81 കോടി
കാരവന്‍ പാര്‍ക്കുകള്‍ക്ക് - 5 കോടി
ചാമ്പ്യന്‍സ് ബോട്ട് റേസ് 12 സ്ഥലങ്ങളില്‍
സമുദ്ര വിനോദ സഞ്ചാരത്തിന് - 5 കോടി
സഞ്ചരിക്കുന്ന റേഷന്‍ കട തുടങ്ങും
പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
ഭിന്ന ശേഷി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് - 15 കോടി
ഓപ്പണ്‍ സര്‍വ്വകലാശാല കെട്ടിട നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങും
ലാറ്റിന്‍ അമേരിക്കന്‍ പഠന കേന്ദ്രത്തിന് - 2 കോടി
ആരോഗ്യമേഖലയ്ക്ക് 2629.33 കോടി
പൊതുജനാരോഗ്യത്തിന് - 288 കോടി
ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി വികസിപ്പിക്കും
കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അപെക്‌സ് സെന്ററാക്കും
മെഡിക്കല്‍ കോളേജുകള്‍ക്ക് - 250 കോടി
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് - 12913 കോടി
ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാന്‍ - 100 കോടി
ലൈഫ് വഴി 106000 വീടുകള്‍
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ - 10 കോടി
യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം - 10 കോടി
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ അലവന്‍സ് വര്‍ധിച്ചു
ട്രാന്‍സ്‌ജെന്റര്‍മാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
വയോമിത്രം പദ്ധതിക്ക് - 27 കോടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.