കേരള സംസ്ഥാന ബജറ്റ് 2025 ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. ഈ വർഷം അവസാനം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടപ്പും നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റാണിത്.
ഭൂനികുതി 50 ശതമാനം വർധിപ്പിച്ചു. 100 കോടി രൂപ അധികവരുമാനം ലക്ഷ്യമിടുന്നു. സർക്കാർ ഭൂമിയുടെ പാട്ടത്തുകയും വർധിപ്പിച്ചു.
വയനാട് പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ക്ഷേമപെൻഷനുകളിൽ മാറ്റമില്ല.
വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്ഷിപ്പമെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. ആരോഗ്യ മേഖലയ്ക്ക് 10431.73 കോടിയും കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയും അനുവദിച്ചു.
കേരളത്തിൽ ആൾതാമസമില്ലാത്ത വീടുകളുടെ സാധ്യകൾ പരമാവധി ഉപയോഗപ്പെടുത്തി ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൽ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി. വീട്ടുടമകൾക്ക് വരുമാനത്തിനൊപ്പം ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ സുരക്ഷയും ലക്ഷ്യം.
ബജറ്റിലെ പ്രഖ്യാപനങ്ങൾ:
- ഇലക്ട്രിക് കാറുകളുടെ നികുതി വർധിപ്പിച്ചു
- ദിവസവേതനക്കാർക്ക് ആശ്വാസം. വേതനം 5 ശതമാനം വർധിപ്പിക്കും.
- 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനത്തോളം വർധിപ്പിച്ചു
- എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി.
- പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി
- ഇലക്ട്രിക് കാറുകളുടെ നികുതി വർധിപ്പിച്ചു
- ദിവസവേതനക്കാർക്ക് ആശ്വാസം. വേതനം 5 ശതമാനം വർധിപ്പിക്കും.
- 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനത്തോളം വർധിപ്പിച്ചു
- എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി.
- പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി. ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടി
- സംസ്ഥാനത്തെ കോടതി ഇടപാടുകളുടെ ഫീസ് പരിഷ്‌കരിക്കും
- വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടിയുടെ പദ്ധതി
- കൊല്ലത്ത് പുതിയ ഐടി പാർക്ക്
- കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 200 കോടി രൂപയുടെ പദ്ധതി
- വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ
- റോഡുകൾക്കും പാലങ്ങൾക്കും 1157.43 കോടി രൂപ
- പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈഫൈ-ഹോട്ട് സ്പോട്ടികൾ സ്ഥാപിക്കാൻ 15 കോടി രൂപ
- ഖാദി ഗ്രാമവ്യവസായ മേഖലയിൽ വിവിധ പദ്ധതികൾക്കായി 15.7 കോടി രൂപ അനുവദിച്ചു
- കയർ മേഖലയ്ക്കായി 107.64 കോടി രൂപ അനുവദിച്ചു
- വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടിയുടെ പദ്ധതി
- കെഎസ്ആർടിസിക്ക് പുതിയ ബിഎസ്-6 ബസ്സുകൾ വാങ്ങാൻ 106 കോടി
- റബ്‌കോയ്ക്ക് 10 കോടി
- തെരുവ് നായ ആക്രമണം തടയാൻ എബിസി കേന്ദ്രങ്ങൾക്കു 2 കോടി രൂപ അനുവദിച്ചു.
- മത്സ്യമേഖലയുടെ വികസനത്തിനായി 250 കോടിയുടെ പദ്ധതി
- വന്യജീവി ആക്രമണം കുറയ്ക്കാൻ 50 കോടി രൂപ അനുവദിച്ചു.
- വിവിധ സർക്കാർ വകുപ്പിലേക്ക് വാഹനങ്ങൾ വാങ്ങാൻ 100 കോടി രൂപ
- വിഴിഞ്ഞത്തിന് പ്രത്യേക ഊന്നൽ. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.
- തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടി
- കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപ അനുവദിച്ചു
- സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും.
- സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി നടപ്പിലാക്കും.
- വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക ഊന്നൽ
- സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി രൂപയുടെ പദ്ധതി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.