- Trending Now:
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലും മാറ്റങ്ങളുണ്ട്
സംസ്ഥാന ബജറ്റിൽ സുപ്രധാന മേഖലകളിൽ നികുതി വർധന. മദ്യത്തിനും പെട്രോളിനും ഡീസലിനും വിലകൂടും. സാമൂഹ്യ സുരക്ഷ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആയിരം രൂപ വരെയുളള മദ്യത്തിന് 20 രൂപ സെസ് ആണ് ഏർപ്പെടുത്തുക. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് ഏർപ്പെടുത്തും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തിമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പറഞ്ഞത്. കെട്ടിട നികുതിയും വർധിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കും പ്രത്യേക നികുതിയുണ്ടാവും. ഈ നികുതിയിലൂടെ ആയിരം കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ അധിക വരുമാനമായി പ്രതീക്ഷിക്കുന്നത്. അതേസമംയ വീട് നിർമാണത്തിനും ഇനി ചെലവേറും. ഭൂമിയുടെ ന്യായ വില ഇരുപത് ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. ഫ്ളാറ്റുകളുടെ വിലയും കൂടും.
kerala budget 2023: നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി... Read More
വാണിജ്യ-വ്യാവസായിക ഉപഭോക്താക്കൾക്ക് വൈദ്യുതി തീരുവയും ഏർപ്പെടുത്തി. വൈദ്യുതി തീരുവയും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയും വർധിപ്പിച്ചു. മോട്ടോർ വാഹന നികുതിയിൽ രണ്ട് ശതമാനം വർധനവാണ് ഉണ്ടാകുക. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിയിൽ കുറവുണ്ട്. സാധാരണ വാഹനങ്ങളെ പോലെ അഞ്ച് ശതമാനമാക്കിയാണ് നികുതി കുറച്ചത്. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു.
കോൺട്രാക്ട്, സ്റ്റേജ് കാരിയർ, വാഹനങ്ങളും നികുതി പത്ത് ശതമാനമായും കുറച്ചു. മോട്ടോർ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി രണ്ട് ശതാനം കൂട്ടി. പുതിയ മോട്ടോർ കാറുകളുടെയും, സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളുടെയും നിരക്കിലും മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ വാഹനങ്ങളുടെയും വിലയും വർധിക്കും. അഞ്ച് ലക്ഷം വരെ വിലയുള്ള കാറുകൾക്ക് നികുതി ഒരു ശതമാനമാണ് വർധിച്ചത്. അഞ്ച് മുതൽ 15 ലക്ഷം വരെ രണ്ട് ശതമാനവും, പതിനഞ്ച് മുതൽ 20 ലക്ഷം, 20 മുതൽ 30 ലക്ഷം വരെയുള്ളവയ്ക്കും ഒരു ശതമാനമാണ് നികുതി വർധന. 30 ലക്ഷത്തിന് മുകളിലുള്ളവയ്ക്കും ഇതേ നിരക്കിലാണ് വർധന. 340 കോടിയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്.
kerala budget 2023: വിലക്കയറ്റം നിയന്ത്രിക്കാൻ 2000കോടി, റബർ കർഷകർക്ക് 600കോടി സബ്സിഡി... Read More
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസിലും മാറ്റങ്ങളുണ്ട്. ഇരുചക്രവാഹനത്തിന്റെ സെസ് അൻപത് രൂപയിൽ നിന്ന് 100 ആക്കി. ലൈറ്റ് മോട്ടോർ വാഹനത്തിന്റെ സെസ് 100 രൂപ 200 ആക്കി. മീഡിയം മോട്ടോർ വാഹനങ്ങളുടേത് 150 രൂപയിൽ നിന്ന് 300 രൂപയാക്കി. ഹെവി മോട്ടോർ വാഹന സെസ് 250 രൂപയിൽ 500 രൂപയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.