Sections

ജനപ്രിയ ബ്രാൻഡിന്റെ വില കൂട്ടി; പുതിയത് വിപണിയിലെത്തിക്കും

Thursday, Mar 02, 2023
Reported By admin
bevco

നിലവിൽ ജനപ്രിയ ബ്രാൻഡ് സംസ്ഥാനത്തു പല ഔട്ലെറ്റുകളിലും കിട്ടാക്കനിയാണ്


കേരളത്തിന്റെ തനതു റം മദ്യത്തിന്റെ ഉൽപ്പാദനം വർധിപ്പിക്കാൻ കാര്യമായി ശ്രമിക്കുകയാണ് സംസ്ഥാനം. ജവാൻ എന്ന ജനപ്രിയ റമ്മിന്റെ ഡിമാൻഡ് ഏറിവരുന്നത്തു തന്നെയാണ് കാരണം. ഇതിനു പുറമെ ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിൽ (എംഡിഎൽ) നിന്ന് ഒരു പുതിയ ബ്രാൻഡ് റം മലബാർ റം എന്ന പേരിൽ പ്രതിദിനം 15,000 കേസുകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ജനപ്രിയ ജവാൻ റമ്മിന്റെ ഉത്പാദനം വിഷു മുതൽ പ്രതിദിനം 8,000 കെയ്സുകളിൽ നിന്ന് 15,000 കെയ്സുകളായി വർദ്ധിപ്പിക്കും. ഇതോടെ സംസ്ഥാനം ഉൽപ്പാദിപ്പിക്കുന്ന ബ്രൗൺ സ്പിരിറ്റിന്റെ ഉല്പാദനവും വിതരണവും ഓണത്തോടെ പ്രതിദിനം 30,000 കെയ്സുകളായി നാലിരട്ടിയായി ഉയരും.

ചിറ്റൂർ ഡിസ്റ്റിലറിയിലെ അഞ്ച് പ്രൊഡക്ഷൻ ലൈനുകളുടെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്നും ഓഗസ്റ്റിൽ ഉത്പാദനം ആരംഭിക്കാനാകുമെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് (ബെവ്കോ) എംഡി യോഗേഷ് ഗുപ്ത ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എംഡിഎല്ലിൽ നിന്ന് ഒരു പുതിയ ബ്രാൻഡ് റം വിപണിയിൽ ഉടനുണ്ടാകും. അതിനായി ബോട്ടിലിംഗ് ലൈൻ വർക്ക് ടെൻഡർ ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികൾക്കായി ഡിസ്റ്റിലറിയിൽ ഒരു കശുവണ്ടി പഴം കൊണ്ട് വൈനുണ്ടാക്കുന്ന വൈനറി ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ പദ്ധതിയിടുന്നു.

45% മുതൽ 50% വരെ വിപണി വിഹിതമുള്ള ബ്രാണ്ടിക്കാണ് കേരളത്തിൽ ഏറെ ഡിമാൻഡ്. പ്രിയങ്കരമായ ബ്രൗൺ സ്പിരിറ്റ് വിപണിയാണ് കേരള വിപണിയിൽ രണ്ടാം സ്ഥാനത്താണ് റം. നിലവിൽ ജനപ്രിയ ബ്രാൻഡായ ജവാൻ സംസ്ഥാനത്തു പല ബെവ്കോ കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളിലും കിട്ടാക്കനിയാണ്. ജവാന്റെ ജനപ്രീതി മനസിലാക്കിയാണ് ഉത്പാദനം ഇരട്ടിയാക്കാനും പുതിയൊരു കേരളാ ബ്രാൻഡ് റം വിപണിയിലെത്തിക്കാനും ബെവ്കോയുടെ നീക്കം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.