- Trending Now:
ചുമയുമായി ആശുപത്രികളിലെത്തുമ്പോള്‍ പരിഹാരമായി മരുന്നു അതും കഫ്‌സിറപ്പ് എഴുതുന്നത് പതിവാണ്. മലയാളികള്‍ 300 കോടി രൂപയുടെ ചുമ മരുന്നാണ് പ്രതിവര്‍ഷം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.കെമിസിസ്റ്റ് ആന്‍ഡ് ഡ്രഗ്‌സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ചുമ മരുന്നുകള്‍ വില്‍ക്കുന്നത് വളരെ കൂടുതലാണ്.
വളരെ ലാഘവത്തോടെയും സ്വയം ചികിത്സ നടത്തുന്നവരാണ് കൂടുതലും. എന്നാല്‍ ചുമ മരുന്നിലെ പല ചേരുവകളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയാണ്. ചുമയെ തടഞ്ഞു നിര്‍ത്തുന്ന സപ്രസന്റ്, കഫം പുറത്തേക്ക് ഇളക്കി പുറത്തേക്ക് കൊണ്ടുവരുന്ന എക്‌സ്‌പെക്‌റ്റോറെന്റ് എന്നിങ്ങനെ. വ്യത്യാസം തിരിച്ചറിയാതെയാണ് പലരും മരുന്നു വാങ്ങിക്കഴിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.