Sections

കേരളബാങ്കിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 69907.12 കോടിയുടെ നിക്ഷേപം| kerala bank records 61.99 cr. net profit

Thursday, Jul 21, 2022
Reported By admin
business

ഗ്രാമീണ മേഖലയിലെ ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ ഇടപാടുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ എത്തിക്കുവാനാണ് ബാങ്ക് ശ്രമിക്കുന്നത്

 

കേരള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 40,950.04 കോടി രൂപ വായ്പയായി നല്‍കിയതായി സഹകരണ വകുപ്പ് മന്ത്രി. ഇക്കാലയളവില്‍ 69907.12 കോടി രൂപ നിക്ഷേപമുണ്ടാക്കാനായി. നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരള ബാങ്കിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2019 നവംബറില്‍ രൂപീകൃതമായ കേരള ബാങ്കിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടം മികച്ചതാണ്. 110857.15 കോടി രൂപയുടെ ബിസിനസാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്ക് നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4460.61 കോടി അധികമാണിത്.നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) 31.03.2021 ല്‍ 14.47 ആയിരുന്നത് 31.03.2022 ല്‍ 13.35 ശതമാനമായി കുറയ്ക്കാനായി. 31.03.2021 ല്‍ 5738.60 കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) 31.03.2022 ല്‍ 5466.54 കോടിയായി കുറഞ്ഞു. ബാങ്കിന്റെ വരുമാനം 31.03.2021 ല്‍ 5933.24 കോടിയായിരുന്നത് 31.03.2022 ല്‍ 6349.49 കോടിയായി വര്‍ധിച്ചു.

നിക്ഷേപം 31.03.2021 ല്‍ 66731.61 കോടി ആയിരുന്നത് 31.03.2022 ല്‍ 69907.12 കോടിയായും വര്‍ധിച്ചു. 31.03.2021 ല്‍ 39664.93 കോടി ആയിരുന്ന വായ്പാ വിതരണം 31.03.2022 ല്‍ 40950.04 കോടിയായും വര്‍ധിച്ചു. 31.03.2021 ല്‍ 61.99 കോടി ആയിരുന്ന അറ്റ ലാഭം 31.03.2022 ല്‍ 77.24 കോടി ആയിട്ടാണ് ഉയര്‍ന്നത്. കോവിഡ് പ്രതിസന്ധിയും, പുനക്രമീകരിച്ച വായ്പയ്ക്ക് ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്ന നിരക്കില്‍ പ്രൊവിഷന്‍ വച്ചതും നെറ്റ് പ്രോഫിറ്റില്‍ വലിയ വളര്‍ച്ച ഉണ്ടാകാതിരിക്കാന്‍ കാരണായി. ഓപ്പറേറ്റിങ് പ്രോഫിറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 164.39 കോടിയുടെ വളര്‍ച്ച ഉണ്ടായി. 2021 മാര്‍ച്ചില്‍ 172.74 കോടി ആയിരുന്ന ഓപ്പറേറ്റിങ് പ്രോഫിറ്റ് 2022 മാര്‍ച്ചില്‍ 336.39 കോടിയായിട്ടാണ് ഉയര്‍ന്നത്.31.03.2021 ല്‍ 9017.08 കോടി ആയിരുന്ന സിഎഎസ്എ നിക്ഷേപം 31.03.2022 ല്‍ 9856.61 കോടിയായി വര്‍ധിക്കുകയും ചെയ്തു.കേരള ബാങ്ക് രൂപീകരണത്തിനുശേഷം കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ സിആര്‍എആര്‍ 6.26 ല്‍ നിന്ന് ഘട്ടം ഘട്ടമായി 10.24 (13.03.2022) ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 31.03.2020 ല്‍ ആളോഹരി ബിസിനസ് 17.79 കോടിയായിരുന്നത് 31.03.2022 ല്‍ 20.59 കോടിയായി വര്‍ധിച്ചു. ശാഖാ അടിസ്ഥാനത്തിലുള്ള ബിസിനസ് 139.59 കോടിയില്‍ നിന്നും 144.18 കോടിയായി വര്‍ധിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കിന്റെയും 13 ജില്ലാ സഹകരണ ബാങ്കുകളുടെയും കോര്‍ ബാങ്കിങ് നടപടികള്‍ ഏകീകരിച്ച് എല്ലാ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പ്രമുഖ സിസ്റ്റം ഇന്റഗ്രേറ്റിങ് സേവനദാതാക്കളായ വിപ്രോയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇന്‍ഫോസിസിന്റെ ബാങ്കിങ് സോഫ്റ്റ്വെയറായ ഫിക്കിളിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്ന സഹകരണ മേഖലയിലെ ആദ്യ ബാങ്കാണ് കേരള ബാങ്ക്.

കേരള ബാങ്കിന്റെ എല്ലാ ശാഖകള്‍ക്കും ആര്‍ബിഐ ലൈസന്‍സും പുതിയ ഏകീകൃത ഐഎഫ്സി കോഡും ലഭിച്ചു കഴിഞ്ഞു. ആര്‍.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി സൗകര്യങ്ങള്‍ക്ക് ഉപരിയായി യു.പി.ഐ, ഡി.ബി.ടി, ആധാര്‍ പെയ്മെന്റ്, ഇ-കൊമേഴ്സ്, ഇ-ടിക്കറ്റിങ് തുടങ്ങിയ ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഗ്രാമീണ മേഖലയിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ ഇടപാടുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ എത്തിക്കുവാനാണ് ബാങ്ക് ശ്രമിക്കുന്നത്.സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തന മികവിന് കേരള ബാങ്കിന് ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ചു. സഹകരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ദേശീയ തലത്തില്‍ പ്രഥമ സ്ഥാനമാണ് കേരള ബാങ്കിന് ലഭിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.