- Trending Now:
കേരള സംസ്ഥാന ബാംബൂ മിഷൻ ഒരുക്കുന്ന 20-ാമത് കേരള ബാംബൂ ഫെസ്റ്റ് 2024 ജനുവരി 12 മുതൽ 17 വരെ എറണാകുളം ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനിയിൽ സംഘടിപ്പിക്കുന്നു. 2024 ജനുവരി 12ന് ഉദ്ഘാടനത്തിനോടനുബന്ധമായി വൈകുന്നേരം 6.00 മണി മുതൽ മേള പ്രദർശനം ആരംഭിക്കും. പൊതുജനങ്ങൾക്ക് മുള-കരകൗശല ഉത്പ്പന്നങ്ങളുടെ നിർമാണ രീതികൾ തത്സമയം നേരിട്ട് മനസ്സിലാക്കുന്നതിനും കലാകാരന്മാരോട് ആശയവിനിമയം നടത്തുന്നതിനും ഒപ്പം വിപണന സാധ്യത പ്രയോജനപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. 2024 ജനുവരി 13 മുതൽ 17 വരെ രാവിലെ 11.00 മുതൽ രാത്രി 9.00 മണി വരെയാണ് മേളയുടെ സമയക്രമം. മേളയിൽ പ്രവേശനം സൗജന്യമാണ്.
കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി നാന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകൽപ്പന ചെയ്ത വിവിധ കരകൗശല ഉത്പ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ഒരു പ്രത്യേക ബാംബൂ ഗ്യാലറിയും സജ്ജമാക്കുന്നുണ്ട്. മുളമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഈ ഫെസ്റ്റിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.