- Trending Now:
കൊച്ചി: ആയുർവേദ മേഖലയിൽ ആയിരം കോടി രൂപയുടെ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി നടത്തിയ ആയുർദേവ-ഫാർമസ്യൂട്ടിക്കൽ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ മേഖലയിൽ വലിയ നിക്ഷേപസാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രായോഗികമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സംസ്ഥാന വ്യവസായ വകുപ്പ് സംരംഭകർക്കൊപ്പമുണ്ട്. ആയുർവേദ സംരംഭകരുടെ കൂട്ടായ്മയിലൂടെ ആയിരം കോടി രൂപയുടെ നിക്ഷേപം ആയുർവേദ മേഖലയിൽ സമാഹരിക്കണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. ആയുർവേദ മേഖലയിലെ സംരംഭകരുമായി മന്ത്രി ആശയവിനിമയം നടത്തി.
ഈ മേഖലയിലെ വൈദ്യബിരുദത്തിന് പുറമെയുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കണമെന്ന് സംരംഭകർ ആവശ്യപ്പെട്ടു. ഇത്തരം കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നൽകി. ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ് തുടങ്ങിയ കോഴ്സുകൾക്ക് അംഗീകാരം നൽകാൻ ബുദ്ധിമുട്ടില്ല.
ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ ഏറ്റവും കുറവ് തൊഴിൽനഷ്ടമുണ്ടാകുന്നത് ആയുർവേദ മേഖലയിലാണ്. അതിനാൽ തന്നെ ഭാവിയിൽ തൊഴിലവസരം സൃഷ്ടിക്കാൻ ഈ മേഖലയ്ക്കാകും. തദ്ദേശീയർക്ക് ജോലിസാധ്യതയുള്ള മേഖലയാണ് ആയുർവേദമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ നയത്തെക്കുറിച്ചും ആഗോള നിക്ഷേപക ഉച്ചകോടിയെക്കുറിച്ചും അവതരണം നടത്തി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ നന്ദിയും രേഖപ്പെടുത്തി.
ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്ഐഡിസി നടത്തിയ ആയുർദേവ-ഫാർമസ്യൂട്ടിക്കൽ മേഖലാ സമ്മേളനത്തിലെ ആയുർവേദം, ഫാർമസ്യൂട്ടിക്കൽ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എം ഡി ഇ എ സുബ്രഹ്മണ്യൻ, ധാത്രി ആയുർവേദ സിഎംഡി ഡോ. എസ് സജികുമാർ, ഔഷധി എം ഡി ഡോ. ടി കെ ഹൃദീക്ക്, ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രം ഹരി എൻ നമ്പൂതിരി, ബൈഫ ഡ്രഗ്സ് എംഡി അജയ് ജോർജ്ജ് വർഗീസ്, എവറസ്റ്റ് ആയുർവേദ സിഇഒ ജോയിച്ചൻ കെ എറിഞ്ഞേരി, സീതാറാം ആയുർവേദ ഫാർമസി എം ഡി ഡോ. ഡി രാമനാഥൻ എന്നിവർ
ആയുർവേദം, ഫാർമസ്യൂട്ടിക്കൽ എന്ന വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എം ഡി ഇ എ സുബ്രഹ്മണ്യൻ, ധാത്രി ആയുർവേദ സിഎംഡി ഡോ. എസ് സജികുമാർ, ഔഷധി എം ഡി ഡോ. ടി കെ ഹൃദീക്ക്, ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രം ഹരി എൻ നമ്പൂതിരി, ബൈഫ ഡ്രഗ്സ് എംഡി അജയ് ജോർജ്ജ് വർഗീസ്, എവറസ്റ്റ് ആയുർവേദ സിഇഒ ജോയിച്ചൻ കെ എറിഞ്ഞേരി, സീതാറാം ആയുർവേദ ഫാർമസി എം ഡി ഡോ. ഡി രാമനാഥൻ എന്നിവർ പങ്കെടുത്തു.
പാരമ്പര്യ-പൈതൃക ഘടകങ്ങളിൽ വീഴ്ച വരുത്താതെ നൂതനത്വവും ആധുനിക സാങ്കേതികവിദ്യയും ആയുർവേദത്തിൽ സമന്വയിപ്പിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആയുർവേദ ചികിത്സയ്ക്ക് ഗുണമോ? മാനദണ്ഡം വന്നത് ഈ വ്യവസായത്തിന് ഗുണം ചെയ്തു. ആയുർവേദത്തിൻറെ വിശ്വാസ്യത പരിരക്ഷിക്കാൻ സംസ്ഥാന സർക്കാർ നൽകിയ പിന്തുണ വലുതാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.