Sections

അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരം

Wednesday, Nov 06, 2024
Reported By Admin
Kerala Government recruitment announcement for engineering positions under ASAP Kerala

കേരളസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലെ അസാപ് കേരളയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ്, ഗ്രാജുവേറ്റ് ഇന്റേൺ, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനിയർ കൺസൾട്ടന്റ് ഇന്റേൺഷിപ്പ് തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്കും, ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ബി-ടെക് സിവിൽ/കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്കും, പോസ്റ്റ് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ എം.ടെക്- സ്ട്രക്ച്ചറൽ എൻജിനിയറിങ് / ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/. അപേക്ഷ 8നകം നൽകണം.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.