- Trending Now:
ഈ വര്‍ഷം ആദ്യ പാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്
ഹൗസ് ബോട്ടിന് ശേഷം ടൂറിസം രംഗത്തെ നൂതന സംരംഭമായ കാരവന്‍ പാര്‍ക്കിന്റെയും കാരവന്‍ ടൂറിസത്തിന്റെയും കടന്നുവരവ് വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പിനിടയാക്കി. അതിനാല്‍ ഇക്കുറി ലോക വിനോദ സഞ്ചാര ദിനത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം മുന്നോട്ടു പോകുന്നത്.കൊവിഡാനന്തരവും അന്താരാഷ്ട്ര യാത്രകള്‍ക്കുണ്ടായ വിലക്കും ഉക്രൈന്‍ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും വിദേശ ടൂറിസ്റ്റുകളുടെ വരവിനുണ്ടാക്കിയ തടസത്തെ അതിജീവിച്ച് ആഭ്യന്തര ടൂറിസത്തില്‍ വന്‍ വളര്‍ച്ചയാണ് കേരളം കൈവരിച്ചത്.ഈ വര്‍ഷം ആദ്യ പാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 72.48 ശതമാനമായിരുന്നു ടൂറിസം വളര്‍ച്ച. 8,11,426 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്.
ടൂറിസം മേഖലയ്ക്ക് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ഇളവുകളും... Read More
1947 ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950 ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയായി മാറിയത്.പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.പാരമ്പര്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രങ്ങളുടെ പ്രത്യേകതയുമുള്ള രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള എല്ലാത്തരം സഞ്ചാരികളും ഇന്ത്യയില്‍ വരാന്‍ ആഗ്രഹിക്കുന്നവരാണ്.എല്ലാ രാജ്യങ്ങളും ഇതിന്റെ പേരിലിന്നു വിദേശ നാണ്യം നേടുന്നു.ഈ മേഖലയില്‍ ഇന്ത്യ വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും അതുവഴി ലോക സൗഹൃദവും പുതിയ പാതയിലാണ്.ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ വിനോദ സഞ്ചാര വ്യവസായത്തിന്റെ സ്വാധീനം വിളിച്ചോതി സെപ്തംബര് 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു.ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടന 1970-ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.