- Trending Now:
ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ച വാര്‍ത്തയില്‍ പ്രതീക്ഷയോടെ സര്‍ക്കാര്‍.കേരളത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ കാരവാന്‍ ടൂറിസം, കാരവാന്‍ പാര്‍ക്ക് എന്നിവയെ കുറിച്ച് ടൈം മാഗസിന്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
വ്യവസായം, തൊഴില്‍, ടൂറിസം വികസനത്തിന് ഊന്നല്‍; കേരള ബജറ്റ് ഒറ്റ നോട്ടത്തില്‍... Read More
കാരവാന്‍ ടൂറിസം ആരംഭിച്ചതിന് ശേഷം ഇതുവരെ 1468 കാരവാനുകളും 151 കാരവാന്‍ പാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ടൈം മാഗസിന്റെ ഈ കണ്ടെത്തല്‍,കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ കേരളത്തിലെ ടൂറിസം വകുപ്പും സര്‍ക്കാരും കൈകൊണ്ട ചുവടുവെപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.
കാരവാന്‍ ടൂറിസത്തിന് പ്രോത്സാഹനവുമായി കെഎസ്ഐഡിസി... Read More
2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും പട്ടികയിലുണ്ട്. കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. "ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു," മാഗസിൻ പറയുന്നു.
ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേർത്തു. കടൽത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.