Sections

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് 25 കോടി രൂപ അനുവദിച്ചു

Monday, Mar 17, 2025
Reported By Admin
Kerala Government Allocates Additional ₹25 Crore for KPPL Revival

നാടിന്റെ അഭിമാനമായ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ നിന്ന് 25 കോടി രൂപ കൂടി അനുവദിച്ചു. കമ്പനിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന തുകയിൽ ബാക്കിയുള്ള നാലു കോടിയും, അധിക ധനാനുമതിയായി 21 കോടി രൂപയുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ കേരളം പണം നൽകി ഏറ്റെടുത്ത് പുതുതായി ആരംഭിച്ച സ്ഥാപനമാണ് കെപിപിഎൽ. മുപ്പതോളം മാധ്യമങ്ങൾക്ക് കടലാസ് നൽകാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനും കെപിപിഎലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.