Sections

കേരള അഗ്രോ; കിയോസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ നിർവഹിച്ചു

Tuesday, Jun 27, 2023
Reported By Admin
Keralagro

കൊല്ലം സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കിയോസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചു


കൊല്ലം: കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഓൺലൈൻ വാണിജ്യ ശൃംഖലകൾ മുഖേന ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊല്ലം സിവിൽ സ്റ്റേഷനിൽ ആരംഭിച്ച കിയോസ്ക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ അഫ്സാന പർവീൺ നിർവഹിച്ചു. ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും കർഷകർ ഉത്പാദിപ്പിക്കുന്ന തനത് വിളകൾ നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും ഓൺലൈൻ വിപണനം സഹായകരമാകുമെന്ന് കലക്ടർ പറഞ്ഞു.

കാർഷികവകുപ്പിന്റെ കേരള അഗ്രോ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കിയോസ്കിൽ സജ്ജീകരിച്ചിട്ടുള്ള ക്യു ആർ കോഡ് മുഖേനെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കർഷകർ, കാർഷിക സംഘങ്ങൾ, ഫാം യൂണിറ്റുകൾ എന്നിവ ഉത്പാദിപ്പിച്ച തനത് മൂല്യവർധിത ഉത്പ്പന്നങ്ങൾ ന്യായവിലയിൽ ഓൺലൈൻ വ്യവസായ ശൃംഖലകളിൽ നിന്നും വാങ്ങുവാൻ സാധിക്കും. ജില്ലയിൽ കൊല്ലം സിവിൽ സ്റ്റേഷൻ, ജില്ലാ കൃഷി ഓഫീസ്, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് നിലവിൽ കേരള അഗ്രോയുടെ കിയോസ്ക്കുകൾ പ്രവർത്തിക്കുന്നത്. ജില്ലാ കൃഷി ഓഫീസർ എ ജെ സുനിൽ, ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, എസ് ഗീത, അനീസ, മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.