Sections

ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിങ്, പഴം പച്ചക്കറി സംസ്‌കരണം വിപണനം, സുരക്ഷിതമായ പാലുൽപ്പാദനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടാം

Friday, Aug 23, 2024
Reported By Admin
Participants engaging in agricultural training programs including budding, grafting, and safe milk p

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് പരിശീലന പരിപാടി

വെള്ളായണി കാർഷിക കോളേജ് ട്രെയിനിങ് സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 29ന് രാവിലെ 9.30 മുതൽ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8891540778 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

പഴം-പച്ചക്കറി സംസ്കരണവും വിപണനവും

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റർ ഫോർ ഇ-ലേണിംഗ്) 'പഴം-പച്ചക്കറി സംസ്കരണവും വിപണനവും' എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ ദൈർഘ്യം മൂന്ന് മാസമാണ്. താല്പര്യമുള്ളവർക്ക് www.celkau.in എന്ന വെബ്സൈറ്റിലെ 'ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്' എന്ന ലിങ്കിൽ നിന്നും രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ചു സമർപ്പിക്കാവുന്നതാണ്. 50% മാർക്കോടുകൂടി SSLC / തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബർ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് celkau@gmail.com ലേക്ക് ഇ-മെയിൽ ആയോ 04872438567, 04872438565, 8547837256, 9497353389 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

സുരക്ഷിതമായ പാലുൽപ്പാദനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി 'സുരക്ഷിതമായ പാലുൽപ്പാദനം' എന്ന വിഷയത്തിൽ ആഗസ്റ്റ് മാസം 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447479807, 9496332048 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്തോ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.